ഇടുക്കി: ഇടുക്കിയിൽ ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച വിമുക്തഭടന് അതിവേഗ കോടതി 66 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പെൺകുട്ടിക്ക് മദ്യം നൽകി ബോധരഹിത ആക്കിയ ശേഷം പീഡിപ്പിച്ചു എന്ന കേസിലാണ് കോടതി വിധി. കോതമംഗലം കുത്തുകുഴി സ്വദേശി 38 കാരനാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി ജി വർഗീസ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് 66 വർഷം കഠിനതടവ്. അതിനാൽ വിവിധ വകുപ്പുകളിൽ ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ ഇരുപത് വർഷം പ്രതി തടവ് അനുഭവിച്ചാൽ മതിയാകും.












