മനാമ: ബഹ്റൈനില്‍ മകനെ സ്കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോയ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ കുന്നംകുളം സ്വദേശി സത്യനാഥന് ഗോപി (50) ആണ് മരിച്ചത്. അല്‍ മന്നായ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ഇന്ത്യന്‍ സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഏകമകന് ശ്രീനാഥിനെ ചൊവ്വാഴ്ച രാവിലെ സ്കൂളിലേക്ക് ബസ് കയറ്റി വിടാന്‍ പോയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മറ്റ് രക്ഷിതാക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.പരേതരായ ഗോപിയുടെയും ശ്രീമതിയുടെയും മകനാണ്. ഭാര്യ സുധ, ഫോഗ് പ്രിന്റിങ് സര്‍വീസസില്‍ ജോലി ചെയ്യുന്നു. കുടുംബം ഇപ്പോള്‍ കോയമ്പത്തൂരിലാണ് സ്ഥിരതാമസം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്ത്തകന് മനോജ് വടകര പറഞ്ഞു.