• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജഡ്ജിമാരുടെ നിയമനം:’കൊളീജിയം ആവർത്തിച്ച് നൽകുന്ന ശുപാർശകൾ അംഗീകരിക്കാൻ കേന്ദ്രം ബാധ്യസ്ഥർ’

by Web Desk 06 - News Kerala 24
January 12, 2023 : 4:03 pm
in India, News
Reading Time: 1 min read
0
A A
0
മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി: ജഡ്ജിനിയമനത്തിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി സുപ്രീം കോടതി. ആവർത്തിച്ച് നൽകുന്ന ശുപാർശകൾ അംഗീകരിക്കാൻ കേന്ദ്രം ബാധ്യസ്ഥരാണെന്ന് കൊളീജീയം സർക്കാരിന് കത്ത് നല്കി.  ജൂഡീഷ്യറിക്കും സർക്കാരിനുമിടയിലെ ഏറ്റമുട്ടൽ രൂക്ഷമാകുന്നതിനിടെ കോടതിക്കെതിരായ  ഉപരാഷ്ട്രപതിയുടെ വിമർശനം ലോക്സഭാ സ്പീക്കറും ആവർത്തിച്ചു.

വിവിധ ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ നിയമനത്തിനായുള്ള ശുപാർശ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കൊളീജിയം കൈമാറിയിരുന്നു. ഇതിൽ അഭിഭാഷകനായ നാഗേന്ദ്ര രാമചന്ദ്ര നായികിനെ കർണാടക ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാർശ കേന്ദ്രത്തിന് മൂന്നാമതും നൽകി കൊണ്ടാണ് അസാധാരണ നടപടി. അവർത്തിച്ച്  നൽകുന്ന ശുപാർശ അംഗീകരിക്കാൻ കേന്ദ്രത്തിന് ബാധ്യത ഉണ്ടെന്നാണ്  കൊളീജീയം  ഓർമ്മപ്പെടുത്തുന്നത്.

1993 ലെ ജഡ്ജസ് കേസിലെ ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ വിധിയാണ് കൊളീജീയം ഇതിനായി ചൂണ്ടിക്കാട്ടുന്നത്. ശുപാര്‍ശക്കൊപ്പം  കേന്ദ്ര നിയമ മന്ത്രാലയത്തിന് നൽകിയ കത്തിലാണ് ഈക്കാര്യം പറയുന്നത്. നവംബറിൽ കേരള ഹൈക്കോടതിയിലേക്ക് അഭിഭാഷകരായ  അരവിന്ദ് കുമാർ ബാബു, കെ.എ സഞ്ജിത എന്നിവരെ ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാർശ കേന്ദ്രം മടക്കിയിരുന്നു. അലഹബബാദ്, കൊൽക്കത്ത ഹൈക്കോടതിയിലേക്കുള്ള പേരുകളും കേന്ദ്രം നേരത്തെ മടക്കി. ഇതിലുള്ള അതൃപ്തി കൂടിയാണ് കൊളീജിയം വ്യക്തമാക്കുന്നത്.

44 ഹൈക്കോടതി ജഡ്ജിമാരുടെ ശുപാർശയിൽ  ഉടൻ തീരുമാനമെന്ന് എജി സുപ്രീം കോടതിയെ അറിയിച്ചെങ്കിലും ഇതിൽ ഉത്തരവ് ഇതുവരെ പുറത്ത് വന്നിട്ടില്ല.   ഇതിനിടെ നിയമനിർമ്മാണസഭകളുടെ അധികാരത്തെ കോടതികൾ മാനിക്കണമെന്നും ജൂഡീഷ്യൽ ആക്ടിവിസം ഉപേക്ഷിക്കണമെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. അധികാരമേറ്റ ശേഷം ജുഡീഷ്യറിക്കെതിരെ ഉപരാഷ്ട്രപതി തുടർച്ചയായി പരസ്യ നിലപാട് സ്വീകരിക്കുകയാണ്. പിന്നാലെ സ്പീക്കറുടെ ഈ വിമർശനം സർക്കാരിൻറെ പൊതു രാഷ്ട്രീയ നിലപാടിൻറെ കൂടി സൂചനയാകുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാചക വിരുദ്ധ പരാമർശം: നൂപുർ ശർമയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി

Next Post

കോഴിക്കോട് മധ്യവയസ്കനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി; മൃതദേഹം കുളത്തിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട് മധ്യവയസ്കനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി; മൃതദേഹം കുളത്തിൽ

കോഴിക്കോട് മധ്യവയസ്കനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി; മൃതദേഹം കുളത്തിൽ

മറ്റു തിരഞ്ഞെടുപ്പുകളെക്കുറിച്ച് ഇപ്പോൾ ആലോചിക്കേണ്ട: നേതാക്കളോട് എ.കെ.ആന്റണി

മറ്റു തിരഞ്ഞെടുപ്പുകളെക്കുറിച്ച് ഇപ്പോൾ ആലോചിക്കേണ്ട: നേതാക്കളോട് എ.കെ.ആന്റണി

വയനാട്ടിൽ കടുവയുടെ ആക്രമണത്തിന് ഇരയായ കർഷകൻ മരിച്ചു; കടുവയ്‌ക്കായി തിരച്ചിൽ

വയനാട്ടിൽ കടുവയുടെ ആക്രമണത്തിന് ഇരയായ കർഷകൻ മരിച്ചു; കടുവയ്‌ക്കായി തിരച്ചിൽ

കത്തികാണിച്ച് കൊല്ലുമെന്ന് ഭീഷണി; മലപ്പുറത്ത് 12 വയസുകാരനെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 7 വര്‍ഷം കഠിന തടവ്

കത്തികാണിച്ച് കൊല്ലുമെന്ന് ഭീഷണി; മലപ്പുറത്ത് 12 വയസുകാരനെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 7 വര്‍ഷം കഠിന തടവ്

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

നടി മോളി കണ്ണമാലി ഐസിയുവിൽ തുടരുന്നു, സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021