ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ മുഖം മാറിയെന്ന് പ്രതിരോധ വിദഗ്ധന്‍ ഷഹ്സാദ് ചൌധരി. രാജ്യം ലോകത്തിന് മുന്‍പില്‍ സൃഷ്ടിക്കുന്ന അടയാളങ്ങള്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിപ്പിക്കുകയാണ്. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ 2037ഓടെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയരുമെന്നും ഷഹ്സാദ് വിശദമാക്കുന്നു.
ലോകത്തിലെ രണ്ടാമത്തെ കരസേനയും മൂന്നാമത്തെ സേനയുമാണ് ഇന്ത്യയുടേത്. ആഗോളതലത്തിലെ കോടീശ്വരന്മാരില്‍ 140 പേരാണ് ഇന്ത്യയില്‍ നിന്നുള്ളത്. കാര്‍ഷിക രംഗത്തും ഐടി മേഖലയിലും ഇന്ത്യയുടെ നേട്ടം എടുത്ത് പറയേണ്ടത് തന്നെയാണ്. 2014ല്‍ ഇന്ത്യയുടെ കരുതല്‍ ധനം 252 ബില്യണ്‍ യുഎസ്ഡോളറായിരുന്നു പ്രാധനമന്ത്രി മോദിയുടെ പ്രവര്‍ത്തന മികവിന് കീഴില്‍ ഇത് 600 ബില്യണായി ഉയര്‍ന്നു. ആഗോള നിക്ഷേപകരെ വലിയ രീതിയില്‍ രാജ്യത്തേക്ക് ആകര്‍ഷിച്ചിട്ടുണ്ട്.
പാകിസ്ഥാന്‍റെ സഹോദര രാജ്യമായി കണക്കാക്കുന്ന സൌദി അറേബ്യ 72 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപമാണ് രാജ്യത്ത് നടത്തിയത്. ജി 7രാജ്യങ്ങളിലേക്ക് ഇന്ത്യക്ക് ക്ഷണം ലഭിക്കുകയും, ജി 20യില്‍ ഇന്ത്യ അംഗമാവുകയും ചെയ്തു. ഇന്ത്യയുടെ മണ്ണില്‍ വിദ്വേഷത്തിന്‍റെ വേരുകള്‍ പടര്‍ത്താനുള്ള പാക് ശ്രമങ്ങള്‍ക്ക് വലിയ രീതിയില്‍ തടയിടാനും മോദിയുടെ നേതൃത്വത്തിന് സാധിച്ചുവെന്നും ഷഹ്സാദ് ചൌധരി പറയുന്നു.