കോഴിക്കോട്:ഇന്നത്തെ സാഹചര്യത്തിൽ കോണ്‍ഗ്രസ് പാർട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിന് കെ കരുണാകരൻ്റെ മാർഗങ്ങൾ മാതൃക ആക്കണമെന്ന് കെ മുരളീധരന്‍ ൺപി പറഞ്ഞു.പറയേണ്ട കാര്യങ്ങൾ പാർട്ടി യോഗത്തിൽ പറയണം എന്നാണ് നിർദേശം.ഒരു തരത്തിൽ അതാണ് നല്ലത്.പാർട്ടി യോഗത്തിൽ പറഞ്ഞാൽ പത്രത്തിൽ വാർത്ത വരികയും ചെയ്യും, അച്ചടക്ക നടപടി ഉണ്ടാവുകയുമില്ല.ഇവിടെയുള്ള കോൺഗ്രസ് നേതാക്കൾ ആരും ബിജെപി യിലേക്ക് പോകില്ല.സുരേന്ദ്രനും മുരളീധരനും ഉള്ളിടത്തോളം കാലം ആരെങ്കിലും അതിനെ കുറിച്ച് ചിന്തിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
എഴുത്തും വായനും ഉള്ളവരെ നമ്മുടെ പ്രസ്ഥാനത്തിന് പേടിയാണ്.അങ്ങനെയുള്ളവർ വന്നാൽ എന്തെങ്കിലും ആകും എന്ന പേടി.ആരും ഒറ്റക്ക് വിചാരിച്ചാൽ ഒന്നും ആകില്ല.അങ്ങനെ എന്തെങ്കിലും ചിന്തിച്ച് പരാജയം സംഭവിച്ചാൽ അതിന്‍റെ ഉത്തരവാദിത്വം അവർ തന്നെ ഏൽക്കേണ്ടി വരുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ അനുകൂലം ആക്കാം എന്ന് തെളിയിച്ച നേതാവാണ് കെ കരുണാകരന്‍.ആ ശൈലിക്ക് ഇന്നും പ്രസക്തി ഉണ്ട് .ഇന്ന് പാർട്ടിക്ക് അകത്ത് അത് പോലെ ഒരു കൂടി ആലോചന വേണം.കൂട്ടായ ചർച്ചകൾ ഉണ്ടായാൽ കഴിഞ്ഞ പാർലമെൻ്റിൽ നേടിയ പോലെ വലിയ വിജയം ആവർത്തിക്കാൻ കഴിയും.ലക്ഷ്യം തെരഞ്ഞെടുപ്പ് വിജയം ആണ്.അതിനു ശേഷമുള്ള കാര്യങ്ങളിൽ തീരുമാനം പിന്നീട്.അതിനു ശേഷം മതി ആരു ഭരിക്കണം എന്ന തീരുമാനം.ഓരോരുത്തരുടെയും കഴവിന് അനുസരിച്ച് ഉത്തരവാദിത്വം ഏൽപ്പിക്കണം.യുദ്ധം ജയിക്കാൻ എല്ലാ ആയുധങ്ങളും പ്രയോഗിക്കണം.തൽക്കാലം ആർക്കെതിരെയും താൻ ഒളിയമ്പ് എയ്യാനില്ല.സീറ്റ് ചർച്ചയും ആരു മത്സരിക്കണം എന്നൊക്കെ തീരുമാനിക്കാൻ സമയം ഉണ്ട്.സംഘടന താഴെ തലം മുതൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കണം.
പുനഃസംഘടന കാര്യങ്ങളിൽ ഇടപെടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.ഒരാളെ മാറ്റി വേറെ ആളെ വക്കുമ്പോ ആയാൽ മികച്ച ആൾ ആയിരിക്കണം.ഇനി മുഴുവൻ സമയ പ്രവര്‍ത്തകര്‍ വേണം.അല്ലെങ്കിൽ പാർട്ടിക്ക് പിടിച്ച് നിൽക്കാൻ പറ്റില്ല.സിപിഎം പ്രവർത്തനം തുടങ്ങി കഴിഞ്ഞു.ബിജെപി യുമായി ഏറ്റവും അധികം സഹകരിച്ച് മുന്നോട്ട് പോകുന്നത് കേരളത്തിലെ സര്‍ക്കാരാണ്.ന്യുനപക്ഷ വോട്ടുകൾ സമാഹരിക്കാൻ പരമാവധി കള്ളം പറയുന്ന സര്‍ക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കോഴിക്കോട് നിന്ന് കോൺഗ്രസ്സ് ന് എംഎൽഎ മാർ ഉണ്ടാകണം.വിവാദങ്ങൾ ഒഴിവാക്കി കൊണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.