• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നഗ്‌നഫോട്ടോയെ ചൊല്ലി ബ്ലാക്ക്‌മെയിലിംഗ്, യുവാവ് കാമുകനെ കഴുത്തറുത്തുകൊന്ന് കുഴിച്ചിട്ടു

by Web Desk 04 - News Kerala 24
January 17, 2023 : 8:29 pm
in India, News, Uncategorized
0
A A
0
നഗ്‌നഫോട്ടോയെ ചൊല്ലി ബ്ലാക്ക്‌മെയിലിംഗ്, യുവാവ് കാമുകനെ കഴുത്തറുത്തുകൊന്ന് കുഴിച്ചിട്ടു

പങ്കാളിയുമായുള്ള നിരന്തര സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവ് സ്വവര്‍ഗ പ്രണയിയെ മഴുകൊണ്ട് കഴുത്തറുത്തുകൊന്ന് വയലില്‍ കുഴിച്ചിട്ടു. ഗുജറാത്തിലെ പഞ്ച്മഹലിലാണ് സ്വവര്‍ഗ പ്രണയികള്‍ തമ്മിലുള്ള സംഘര്‍ഷം കൊലപാതകത്തില്‍ എത്തിയത്. ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും നഗ്‌ന ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ്, കൊലപാതകം നടത്തിയത് എന്നാണ് സംഭവത്തില്‍ പിടിയിലായ യുവാവ് പൊലീസിനോട് പറഞ്ഞത്.

സുരേഷ് പരാമര്‍ എന്നയാളാണ് കഴിഞ്ഞ ആഴ്ച തന്റെ സഹോദരന്‍ സുമനെ കാണാനില്ലെന്ന് പറഞ്ഞ് പഞ്ച് മഹല്‍ പൊലീസിനെ സമീപിച്ചത്. സുമനും റാഞ്ചോദ് രാത്‌വ എന്നയാളുമായി സ്വവര്‍ഗ പ്രണയം ഉണ്ടായിരുന്നതായും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായും ഇയാള്‍ പൊലീസില്‍ നല്‍കിയ പരാതയില്‍ സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ആരോപണ വിധേയനായ റാഞ്ചോദ് രാത്‌വയെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ്, കൊലപാതകത്തിന്റെ അണിയറക്കഥകള്‍ പുറത്തുവന്നത്.

താനും സുമനും തമ്മില്‍ വര്‍ഷങ്ങളായി സ്വവര്‍ഗ പ്രണയത്തിലാണെന്ന് റാഞ്ചോദ് രാത്‌വ പൊലീസിനോട് പറഞ്ഞു. കുറേ നാളുകളായി തങ്ങള്‍ക്കിടയില്‍ പല തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങളെ തുടര്‍ന്ന് താന്‍ സുമനെ കൊലചെയ്യുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്, കൊലപാതകത്തിന്റെ കാരണങ്ങള്‍ പുറത്തുവന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

തങ്ങള്‍ തമ്മില്‍ അകന്നു തുടങ്ങിയപ്പോള്‍ സുമന്‍ ഭീഷണിയുമായി വന്നുവെന്ന് റാഞ്ചോദ് രാത്‌വ പൊലീസിനോട് പറഞ്ഞു. വര്‍ഷങ്ങളായി തങ്ങള്‍ തമ്മില്‍ ശാരീരിക ബന്ധമുണ്ടായിരുന്നു. അതിനിടെ താന്‍ ആ ബന്ധത്തില്‍നിന്നും അകലാന്‍ ശ്രമിച്ചു. ഇത് സുമനെ കുപിതനാക്കി. സുമന്‍ തന്നെ ലൈംഗിക ബന്ധത്തിനായി നിര്‍ബന്ധിച്ചു. ബലപ്രയോഗത്തിലൂടെ പല വട്ടം കീഴ്‌പ്പെടുത്തുകയും ചെയ്തു. നഗ്‌ന ഫോട്ടോകള്‍ ഉപയോഗിച്ച് സുമന്‍ നിരന്തരം ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ആഴ്ചകള്‍ക്കു മുമ്പ്, സുമന്‍ തന്റെ വീട്ടില്‍ വന്ന് തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും കണ്ടതായി റാഞ്ചോദ് പറഞ്ഞു. അന്ന് തങ്ങള്‍ തമ്മില്‍ സ്വവര്‍ഗ പ്രണയത്തിലാണെന്ന് സുമന്‍ തന്റെ ഉറ്റവര്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയത് മന:പ്രയാസമുണ്ടാക്കി. തുടര്‍ന്നാണ് ഒരു വയലില്‍ വിളിച്ചു വരുത്തി സുമന്റെ കഴുത്ത് മഴു കൊണ്ടറുത്ത് പാടത്ത് കുഴിച്ചിട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെരിന്തല്‍മണ്ണയിലെ തപാല്‍ വോട്ട് സൂക്ഷിക്കുന്നതില്‍ ഉദ്യാഗസ്ഥര്‍ക്കുണ്ടായത് ഗുരുതര വീഴ്ച;അന്വേഷണ റിപ്പോര്‍ട്ട്

Next Post

ആനാട് സുനിത കൊലക്കേസ്: ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആനാട് സുനിത കൊലക്കേസ്: ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ

ആനാട് സുനിത കൊലക്കേസ്: ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ

താമരശ്ശേരി ചുരത്തില്‍ ആംബുലന്‍സിന്റെ വഴിമുടക്കി മുന്നില്‍ കാര്‍; ഡ്രൈവര്‍ക്കെതിരെ കേസ്, പിഴ

താമരശ്ശേരി ചുരത്തില്‍ ആംബുലന്‍സിന്റെ വഴിമുടക്കി മുന്നില്‍ കാര്‍; ഡ്രൈവര്‍ക്കെതിരെ കേസ്, പിഴ

വനിതാ ടിടിഇക്കു നേരെ കയ്യേറ്റം;‌ അർജുൻ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ

വനിതാ ടിടിഇക്കു നേരെ കയ്യേറ്റം;‌ അർജുൻ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ

12 വർഷമായി നാട്ടിൽ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളി മരിച്ചു

12 വർഷമായി നാട്ടിൽ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളി മരിച്ചു

പറവൂർ ഭക്ഷ്യവിഷബാധ: മജിലിസ് ഹോട്ടലിൻ്റെ ലൈസൻസ് റദ്ദാക്കി

പറവൂർ ഭക്ഷ്യവിഷബാധ: മജിലിസ് ഹോട്ടലിൻ്റെ ലൈസൻസ് റദ്ദാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021