തിരുവല്ല : തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും നേതാക്കളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചു വിട്ടതിനെ തുടര്‍ന്നുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകര്‍ പരസ്പരം കസേരകളെടുത്ത് മര്‍ദിക്കുന്ന സാഹചര്യമുണ്ടായി. ഇതിനിടെ തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം നടക്കുന്നതറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ അവിടെ എത്തിയിരുന്നു. പക്ഷെ ഇത്തരത്തിലുള്ള സംഘര്‍ഷത്തിലേക്ക് പോയപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെ ബലമായി പുറത്തിറക്കി.അതിനുശേഷം വിവരമറിഞ്ഞ് പൊലീസ് എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് സാഹചര്യം ശാന്തമാക്കി.