കൊച്ചി : സംഘ്പരിവാർ ഭരണകൂടം രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്നതിനെതിരെ സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം പകർന്ന് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നുപോയപ്പോൾ പിന്തുണക്കാൻ ഭയപ്പെട്ടുനിന്ന കേരളത്തിലെ സാംസ്കാരിക നായകരുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം.
ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്, പി.എസ്. സലിം, എം.എൽ.എമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, നേതാക്കളായ എൻ. വേണുഗോപാൽ, കെ.പി. ധനപാലൻ, കെ.ബി. മുഹമ്മദ്കുട്ടി മാസ്റ്റർ, ജെയ്സൺ ജോസഫ്, ഐ.കെ. രാജു, ടോണി ചമ്മണി, എം.ആർ. അഭിലാഷ്, കെ.എം. സലിം, വി.കെ. മിനിമോൾ, ആശ സനൽ, എം.പി. രാജൻ, കെ.പി. തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.