• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തായ്‌ലൻഡിൽ ശുദ്ധവായു വില്പനയ്ക്ക്; മണിക്കൂറിന് 2500 രൂപ

by Web Desk 06 - News Kerala 24
January 20, 2023 : 4:10 pm
in India, News
Reading Time: 1 min read
0
A A
0
തായ്‌ലൻഡിൽ ശുദ്ധവായു വില്പനയ്ക്ക്; മണിക്കൂറിന് 2500 രൂപ

പലപ്പോഴും തമാശയായി നാം പറയാറുണ്ട് ഇനി ശുദ്ധവായുവും കാശുകൊടുത്ത് വാങ്ങിക്കേണ്ടി വരുമെന്ന്. അങ്ങനെയൊരു സംഭവം ഈ അടുത്തകാലത്തൊന്നും ഉണ്ടാകില്ല എന്നുള്ള ഉറപ്പോടെയാണ് അങ്ങനെ പറയാറുള്ളതെങ്കിലും ഇപ്പോഴിതാ അതും സത്യമായിരിക്കുകയാണ്. തായ്‌ലന്റിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് ഇപ്പോൾ ശുദ്ധവായു വിൽക്കുന്നത്.

വ്യവസായശാലകളുടെയും വാഹനങ്ങളുടെയും മറ്റും എണ്ണം വർദ്ധിച്ചതോടെ അതിരൂക്ഷമായ വായു മലിനീകരണ പ്രശ്നമാണ് തായ്‌ലൻഡിലെ നഗരങ്ങളിൽ ഉള്ളവർ അഭിമുഖീകരിക്കുന്നത്. അതുകൊണ്ടുതന്നെ ചെറിയ ഇടവേളകളിൽ ശുദ്ധവായു ശ്വസിക്കാനായി ഗ്രാമങ്ങളിലേക്ക് പോകേണ്ട അവസ്ഥയിലാണ് തായ്‌ലൻഡിലെ നഗരവാസികൾ. ഇത്തരം സന്ദർശനങ്ങൾ പതിവായതോടെയാണ് ഇതിനുപിന്നിലെ വിപണന സാധ്യത മനസ്സിലാക്കിയ ഒരു കർഷകൻ തൻറെ കൃഷിത്തോട്ടത്തിൽ എത്തി ശുദ്ധവായു ശ്വസിക്കുന്നതിന് പണം ഈടാക്കാൻ ആരംഭിച്ചിരിക്കുന്നത്. ഒരു മണിക്കൂറിന് ആയിരം ബാറ്റ് അതായത് 2500 രൂപയാണ് ഇദ്ദേഹം ശുദ്ധവായു ശ്വസിക്കാൻ വരുന്നവരിൽ നിന്നും ഈടാക്കുന്നത്.

ശുദ്ധവായു, വനങ്ങൾ, പർവത അരുവികൾ എന്നിവയ്ക്ക് പേരുകേട്ട ഫു ലെയ്ൻ ഖാ നാഷണൽ പാർക്കിന്റെ സമീപത്തായി സ്വന്തമായി ഫാം ഹൗസ് നടത്തിവരുന്ന ദുസിത് കച്ചായി എന്ന 52 -കാരനാണ് തന്റെ ഫാമിലെ ശുദ്ധവായു വില്പനയ്ക്ക് വച്ചിരിക്കുന്നത്. എന്നാൽ, ഫാമിൽ എത്തുന്നവർക്ക് സൗജന്യ ഭക്ഷണവും ക്യാമ്പ് ചെയ്യാനുള്ള സൗകര്യവും അദ്ദേഹം നൽകും. കൂടാതെ പ്രായമായവർക്കും കുട്ടികൾക്കും ഇവിടെ ശുദ്ധവായു സൗജന്യമാണ്.

ഓസോൺ ശോഷണം, കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, മലിനമായ വായു തുടങ്ങിയ നിരവധി പാരിസ്ഥിതിക ഭീഷണികളാണ് ഇപ്പോൾ മനുഷ്യൻ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അതിൽ നിന്നും രക്ഷപ്പെടാനായി നിരവധി ആളുകളാണ്  പാരിസ്ഥിതികമായി അധികം മലിനമാക്കപ്പെടാത്ത ഗ്രാമീണ കേന്ദ്രങ്ങൾ തേടിയെത്തുന്നത് എന്നുമാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ പരിസ്ഥിതി മലിനീകരണം എത്രമാത്രം ഗുരുതരമായ ഭീഷണിയാണ് നമുക്ക് ഉയർത്തുന്നത് എന്ന് ആളുകളെ ബോധ്യമാക്കാൻ കൂടിയാണ് താൻ പണം ഈടാക്കുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാൻ തയ്യാറാകാത്തവർ തന്റെ ഫാമിലേക്ക് വരരുതെന്നും ഇദ്ദേഹം പറയുന്നു.

തായ്‌ലൻഡിലെ വായുവിന്റെ ഗുണനിലവാരം ആശങ്കാജനകമാണന്നാണ് രാജ്യത്തെ പരിസ്ഥിതിക വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മൂന്ന് വര്‍ഷത്തിനിടയില്‍ രാജ്യത്ത് നിന്ന് കണ്ടെത്തിയത് 256 ദിനോസര്‍ മുട്ടകളുടെ ഫോസിലെന്ന് പഠനം

Next Post

പാൽ നശിപ്പിച്ചിട്ടും വിവാദം തീരുന്നില്ല; ആര്യങ്കാവില്‍ പാല്‍ പിടികൂടിയ ലോറി ഉടമയ്ക്ക് നല്‍കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാൽ നശിപ്പിച്ചിട്ടും വിവാദം തീരുന്നില്ല; ആര്യങ്കാവില്‍ പാല്‍ പിടികൂടിയ ലോറി ഉടമയ്ക്ക് നല്‍കും

പാൽ നശിപ്പിച്ചിട്ടും വിവാദം തീരുന്നില്ല; ആര്യങ്കാവില്‍ പാല്‍ പിടികൂടിയ ലോറി ഉടമയ്ക്ക് നല്‍കും

ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ വന്‍ ശേഖരം കസ്റ്റംസ് പിടികൂടി

ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ വന്‍ ശേഖരം കസ്റ്റംസ് പിടികൂടി

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

കൈക്കൂലി വാങ്ങിയെന്ന് പരാതി; അരൂരില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു

കേരളാഘടകം എതിർത്തു, ഭാരത് ജോഡോ യാത്രയിലേക്ക് യെച്ചൂരിയെത്തില്ല, തരിഗാമി പങ്കെടുത്തേക്കും

കേരളാഘടകം എതിർത്തു, ഭാരത് ജോഡോ യാത്രയിലേക്ക് യെച്ചൂരിയെത്തില്ല, തരിഗാമി പങ്കെടുത്തേക്കും

കൊളസ്ട്രോള്‍ മുതല്‍ രക്തസമ്മര്‍ദ്ദം വരെ; അറിയാം വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍…

കൊളസ്ട്രോള്‍ മുതല്‍ രക്തസമ്മര്‍ദ്ദം വരെ; അറിയാം വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021