മലപ്പുറം: ചീക്കോട് സ്കൂൾ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂളിനോട് ചേർന്നുള്ള വഴിയിൽ വച്ചാണ് ആക്രമണം. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,,ആരുടെയും നില ഗുരുതരമല്ല. ചീക്കോട് ഗവ യുപി സ്കളിലെ വിദ്യാർഥികൾക്ക് ആണ് കടന്നൽ കുത്തേറ്റത്.