• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ക്ലാസ് കട്ട് ചെയ്ത് ഔട്ടിംഗിന് പോയാലോയെന്ന് സ്കൂളിലെ ‘പുതിയ വിദ്യാര്‍ത്ഥി’; 29കാരി കുടുങ്ങി

by Web Desk 06 - News Kerala 24
January 27, 2023 : 11:43 am
0
A A
0
ക്ലാസ് കട്ട് ചെയ്ത് ഔട്ടിംഗിന് പോയാലോയെന്ന് സ്കൂളിലെ ‘പുതിയ വിദ്യാര്‍ത്ഥി’; 29കാരി കുടുങ്ങി

ന്യൂജേഴ്സി: 29ാം വയസില്‍ ഹൈസ്കൂളില്‍ പഠിക്കാനെത്തിയ യുവതി അറസ്റ്റില്‍. വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാണ് ന്യൂജഴ്സിയില്‍ യുവതി തട്ടിപ്പ് നടത്തിയത്. ഹീജിയോഗ് ഷിന്‍ എന്ന 29കാരിയാണ് പിടിയിലായത്. വ്യാജ രേഖ ചമച്ചുവെന്ന കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളേപ്പോലെ ആള്‍മാറാട്ടം നടത്തിയ യുവതി വ്യാജ രേഖ നല്‍കിയാണ് വിദ്യാഭ്യാസ വകുപ്പിനെ പറ്റിച്ചത്. രക്ഷിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ ജനന സര്‍ട്ടിഫിക്കറ്റുമായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്ന ചട്ടമനുസരിച്ചാണ് യുവതി ക്ലാസില് കയറിക്കൂടിയത്.

എന്നാല്‍ ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികളുമായുള്ള പുതിയ വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയാണ് അധ്യാപകര്‍ക്ക് സംശയം തോന്നാന്‍ കാരണമായത്. നാല് ദിവസമാണ് ക്ലാസിലിരുന്നതെങ്കിലും ക്ലാസ് കട്ട് ചെയ്ത് പുറത്ത് പോകാന്‍ താല്‍പര്യമുണ്ടോയെന്ന് യുവതി സഹപാഠികള്‍ക്ക് ടെക്സ്റ്റ് മെസേജ് അയച്ചിരുന്നു. പുറത്തുപോകാന്‍ ആവശ്യപ്പെട്ടിട്ട് ഒപ്പം ചെല്ലാത്ത കുട്ടികളോട് പുതിയ വിദ്യാര്‍ത്ഥി അസാധരണമായ രീതിയിലാണ് പെരുമാറിയിരുന്നത്. ഇതിന് പിന്നാലെ പുതിയ വിദ്യാര്‍ത്ഥിയുടെ  കുട്ടികളിലൊരാള്‍  സന്ദേശം അധ്യാപികയെ കാണിക്കുകയായിരുന്നു. ഇതാണ് 29കാരിയുടെ സ്കൂള്‍ ജീവിതത്തിന് തിരശീല വീഴിച്ചത്.

എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു വീഴ്ച സംഭവിച്ചതിലെ ആശങ്ക രക്ഷിതാക്കള്‍ മറച്ചുവയ്ക്കുന്നില്ല. അഡ്മിഷന്‍റെ ഒരു ഘട്ടത്തിലും യുവതിയുടെ പെരുമാറ്റം അധികൃതര്‍ക്ക് സംശയമുണ്ടാക്കിയില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. നിസാര സംഭവങ്ങളുടെ പേരില്‍ വെടിവയ്പ് വരെ നടക്കുന്ന സംഭവങ്ങള്‍ അമേരിക്കയില്‍ പതിവാകുന്നതിനിടയിലാണ് ഇത്തരമൊരു ഗുരുതര വീഴ്ചയുണ്ടാവുന്നത്. തോക്ക് ഉപയോഗം സംബന്ധിച്ച നിയമങ്ങള്‍ ശക്തമല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് അടക്കം തോക്ക് ലഭ്യമാകുന്ന സാഹചര്യം അമേരിക്കയിലുണ്ടെന്ന് വ്യാപക ആരോപണം നിലനില്‍ക്കുമ്പോഴാണ് പ്രായപൂര്‍ത്തിയായ യുവതി സ്കൂള്‍ വിദ്യാര്‍ത്ഥി ചമഞ്ഞ് അഡ്മിഷന്‍ തരപ്പെടുത്തി ക്ലാസ്  മുറിയില്‍ കയറിക്കൂടിയത്.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2015 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ ഉള്‍പ്പെട്ട 2070 സംഭവങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായിട്ടുള്ളത്. 1366 പേര്‍ക്ക് പരിക്കേല്‍ക്കുകയും 765 മരണങ്ങളും ഇത്തരം വെടിവയ്പിലൂടെ നടന്നിട്ടുണ്ട്. അമേരിക്കയിലെ മുതിര്‍ന്ന പൌരന്മാരില്‍ 45 ശതമാനം പേരുടേയും വീടുകളില്‍ തോക്കുള്ളതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിശദമാക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൈപ്പിൻ – സിറ്റി ബസ് സർവ്വീസ്: ​ഗതാ​ഗതമന്ത്രി ആൻ്റണി രാജുവിനെതിരെ കരിങ്കൊടി പ്രതിഷേധം

Next Post

ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ന്യുനമർദ്ദം രൂപപ്പെട്ടു,ഈ മാസം അവസാനം ഫെബ്രുവരി ആദ്യം തെക്കൻകേരളത്തിൽ മഴ സാധ്യത

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
വടക്കൻ കേരളത്തിൽ മഴ ശക്തം ; വീടുകൾ തകർന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ന്യുനമർദ്ദം രൂപപ്പെട്ടു,ഈ മാസം അവസാനം ഫെബ്രുവരി ആദ്യം തെക്കൻകേരളത്തിൽ മഴ സാധ്യത

അടുത്ത വീട്ടിലെ സ്വര്‍ണം മോഷ്ടിച്ച് പണയം വച്ചു, കേസായതോടെ തിരികെ നൽകി തടിയൂരി യുവതി

42,000 ന് താഴേക്കിറങ്ങാതെ സ്വർണവില; ഇടിവിലും ഇടഞ്ഞ് സ്വർണം

സ്വിഗ്ഗിയില്‍ നിന്ന് സാനിറ്ററി പാഡ് ഓര്‍ഡര്‍ ചെയ്ത് യുവതി; പാക്കറ്റിനൊപ്പം ചോക്ലേറ്റ് കുക്കീസും; കുറിപ്പ്

സ്വിഗ്ഗിയില്‍ നിന്ന് സാനിറ്ററി പാഡ് ഓര്‍ഡര്‍ ചെയ്ത് യുവതി; പാക്കറ്റിനൊപ്പം ചോക്ലേറ്റ് കുക്കീസും; കുറിപ്പ്

കളിക്കുന്നതിനിടയിൽ കാണാതായി, നാലു വയസ്സുകാരന്റെ ജഡം തിരികെ എത്തിച്ച് മുതല

കളിക്കുന്നതിനിടയിൽ കാണാതായി, നാലു വയസ്സുകാരന്റെ ജഡം തിരികെ എത്തിച്ച് മുതല

തൊണ്ടിമുതല്‍ കേസ് : പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞെന്ന് ആന്‍റണി രാജു

കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം: അന്വേഷണം തുടങ്ങി,കുറ്റക്കാരിൽ നിന്ന് പിഴ ഈടാക്കും-മന്ത്രി ആന്റണി രാജു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In