ദില്ലി: ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പില്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ഉത്തരവ്. നിയമാനുസൃത നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസലാണ് ഹര്‍ജി നല്‍കിയത്. അതേസമയം ഫൈസലിന്റെ കുറ്റവും ശിക്ഷയും മരവിപ്പിച്ചതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം അപ്പീല്‍ നല്കി. ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.