ഡാർക്ക് ചോക്ലേറ്റ് ഇഷ്ടപ്പെടുന്ന ചിലരുണ്ട് നമ്മുക്കിടയിൽ. ആന്റി ഓക്‌സിഡന്റുകളുടെയും പോളിഫെനോളുകളുടെയും മികച്ച ഉറവിടമായ ഡാർക്ക് ചോക്ലേറ്റ്. പല പഠനങ്ങളും ഡാർക്ക് ചോക്ലേറ്റിന്റെ ഗുണങ്ങളെക്കുറിച്ച് തുറന്ന് പറയുന്നുണ്ട്. ഇത് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്നും രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ് തലച്ചോറിന്റെ പ്രവർത്തനത്തിന് നല്ലതായി കണക്കാക്കപ്പെടുന്നു. ഇത് സ്ട്രോക്ക് സാധ്യത കുറയ്ക്കുമെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും ഗുണങ്ങളെ പോലെ തന്നെ ഡാർക്ക് ചോക്ലേറ്റിന്റെ ദോഷവശങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം.
ചില ഡാർക്ക് ചോക്ലേറ്റ് ബാറുകളിൽ കാഡ്മിയവും ലെഡും അടങ്ങിയിട്ടുണ്ട്. രണ്ട് ഹെവി ലോഹങ്ങൾ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുന്നത് ഗർഭിണികൾക്കും കൊച്ചുകുട്ടികൾക്കും പ്രത്യേകിച്ച് സുരക്ഷിതമല്ല. കാരണം ഈ രണ്ട് ലോഹങ്ങളും വളർച്ചാ പ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ, ഒരു നിശ്ചിത കാലയളവിൽ ഇത് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, വൃക്ക തകരാറുകൾ, പ്രത്യുൽപാദന പ്രശ്നങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും…’ – ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ പറഞ്ഞു.
‘ ഡാർക്ക് ചോക്ലേറ്റുകൾ അവയുടെ ആരോഗ്യപരമായ ഗുണങ്ങൾ കാരണം ജനപ്രിയമാണ്, കൂടാതെ, അവയിൽ പഞ്ചസാരയുടെ അളവ് കുറവാണ്. എന്നാൽ ഈ ‘ആരോഗ്യകരമായ’ ചോക്ലേറ്റിന് ഒരു ദോശവശമുണ്ട്.ചില ഡാർക്ക് ചോക്ലേറ്റ് ബാറുകളിൽ കാഡ്മിയവും ലെഡും അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങൾ കണ്ടെത്തി. രണ്ട് ഘനലോഹങ്ങൾ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു സാമ്പിളുകൾ പരിശോധിച്ചു…’ – ഡോ സുധീർ പറയുന്നു.
ചെറിയ അളവിലുള്ള ഘനലോഹങ്ങളുടെ സ്ഥിരവും ദീർഘകാലവുമായ സമ്പർക്കം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഗർഭിണികൾക്കും കൊച്ചുകുട്ടികൾക്കും അപകടസാധ്യത കൂടുതലാണെന്ന് അദ്ദേഹം പറയുന്നു. കാരണം ലോഹങ്ങൾ വികസന പ്രശ്നങ്ങൾക്ക് കാരണമാകും. മസ്തിഷ്ക വളർച്ചയെയും കുറഞ്ഞ ഐക്യുവിന് കാരണമാകും.
‘ മുതിർന്നവരിൽ ലെഡ് പതിവായി സമ്പർക്കം പുലർത്തുന്നത് നാഡീവ്യവസ്ഥയുടെ പ്രശ്നങ്ങൾ, രക്താതിമർദ്ദം, രോഗപ്രതിരോധ ശേഷി അടിച്ചമർത്തൽ, വൃക്ക തകരാറുകൾ, പ്രത്യുൽപാദന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും…’ – ഡോ സുധീർ പറയുന്നു.