ന്യൂഡൽഹി: ബ്രിട്ടീഷുകാരുടെ ക്രൂരതകൾക്കെതിരെ ഡോക്യൂമെന്ററി സീരിസ് ബി.ബി.സി നിർമ്മിക്കാത്തതെന്താണെന്ന ചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നത്. വിദേശ ഡോക്യുമെന്ററി ഇന്ത്യയെ നിരാശപ്പെടുത്തുന്നത്.
നമ്മുടെ രാജ്യത്തെ ചില ആളുകൾ നീതിന്യായ വ്യവസ്ഥയുടെ വിധിയെക്കാൾ ഉപരി ഡോക്യുമെന്ററിയെ വിശ്വാസത്തിലെടുക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.
ഇന്ത്യ ജി 20യുടെ അധ്യക്ഷത വഹിക്കുന്ന സമയമാണ്. ഈ സമയം തന്നെ ഡോക്യുമെന്ററി പുറത്തുവിടാൻ തെരഞ്ഞെടുത്തതെന്താണ്. നമ്മുടെ സ്വാതന്ത്ര്യസമയത്ത് ഇന്ത്യ അതിന് അർഹരല്ലെന്നും രാജ്യം കഷ്ണങ്ങളായി ചിതറുമെന്നും പ്രവചിച്ച ആളുകളാണ് ഇപ്പോൾ ഡോക്യുമെന്ററിക്ക് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെന്ററി പുറത്തുവന്നത്.