• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബിബിസി അറബിക് റേഡിയോ പ്രക്ഷേപണം നിർത്തി

by Web Desk 04 - News Kerala 24
January 29, 2023 : 10:29 pm
in News, World
Reading Time: 1 min read
0
A A
0
ബിബിസി അറബിക് റേഡിയോ പ്രക്ഷേപണം നിർത്തി

മനാമ> 85 വർഷത്തെ പ്രവർത്തനത്തിന് ശേഷം ബിബിസിയുടെ അറബിക് റേഡിയോ പ്രക്ഷേപണം നിർത്തി. ചെലവ് ചുരുക്കലിന്റെ ഭാഗാമായാണ് നടപടി. സൗദി പ്രാദേശിക സമയം വെള്ളിയാഴ്‌ച വൈകീട്ട് നാലിനായിരുന്നു അറബിക് റേഡിയോ പ്രക്ഷേപണം ബിബിസി ഔദ്യോഗികമായി അവസാനിപ്പിച്ചത്. അവതാരകൻ മഹമൂദ് അൽമോസല്ലാമിയായിരുന്നു സർവീസ് അവസാനിപ്പിക്കുന്ന വാർത്ത അറിയിച്ചത്. അവസാന പ്രക്ഷേപണത്തിന് ലക്ഷകണക്കിന് പേർ സാക്ഷികളായി.

ഇതോടെ ബിബിസി വേൾഡ് സർവീസിൽ കുറഞ്ഞത് 382 പേർക്ക് ജോലി നഷ്‌ട‌പ്പെടും. വേൾഡ് സർവീസ് ചാനലുകളിലേക്കുള്ള ചെലവ് കുറക്കാനും ഡിജിറ്റൽ ഉള്ളടക്ക നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായി അറബി, പേർഷ്യൻ റേഡിയോകൾ അടച്ചുപൂട്ടുമെന്ന് കഴിഞ്ഞ സ്‌പെ്തംബറിൽ ബിബിസി പ്രഖ്യാപിച്ചിരുന്നു. പ്രതിവർഷം 50 കോടി പൗണ്ട് ലാഭിക്കുന്നതിനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമായി അറബി, പേർഷ്യൻ റേഡിയോ സ്‌റ്റേഷനുകൾ അടച്ചുപൂട്ടി 2.85 കോടി പൗണ്ട് ലാഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അറിയിച്ചിരുന്നു. ചൈനീസ്, ഹിന്ദി എന്നിവയുൾപ്പെടെ 10 ഭാഷകളിൽ റേഡിയോ പരിപാടികൾ നിർമ്മിക്കുന്നതും ബിബിസി നിർത്തും.

ബിബിസി എംപയർ സർവീസിന്റെ ആദ്യത്തെ വിദേശ ഭാഷാ റേഡിയോ പ്രക്ഷേപണമായി 1938 ജനുവരി മൂന്നിനാണ് ബിബിസി അറബിക് റേഡിയോ ആരംഭിച്ചത്. ലണ്ടനിൽ നിന്നും കെയ്‌റോയിൽ നിന്നുമായിരുന്നു പ്രക്ഷേപണം. ഈജിപ്‌തുകാരനായ പത്രപ്രവർത്തകൻ അഹമ്മദ് കമാൽ സരൂറായിരുന്നു ആദ്യ അവതാരകൻ. ഹുന ലണ്ടൻ (ഇത് ലണ്ടൻ) എന്ന പേരിൽ അറിയപ്പെട്ട റേഡിയോ ഏറെ പ്രശസ്‌തമായിരുന്നു.

പ്രക്ഷേപണം നിർത്തിയതിന് പിന്നാലെ, നിരവധി മാധ്യമപ്രവർത്തകരും വ്യവസായ പ്രൊഫഷണലുകളും പൊതു പ്രവർത്തകരും അടച്ചുപൂട്ടലിലെ തങ്ങളുടെ ദുഖം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു. പലരും റേഡിയോ നിർത്തിയതിനെ ‘ഒരു യുഗത്തിന്റെ അന്ത്യം’ എന്ന് വിശേഷിപ്പിച്ചു. ജർമ്മനിയും ഇറ്റലിയും ഗൾഫിലെയും പശ്ചിമ ഏഷ്യയിലെയും ബ്രിട്ടന്റെ സാന്നിധ്യത്തെയും താൽപ്പര്യങ്ങളെയും കുറിച്ച് അറബിയിൽ നടത്തിയ പ്രചാരണത്തിന് മറുപടിയായാണ് ബിബിസി അറബി ഭാഷയിൽ പ്രക്ഷേപണം ആരംഭിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എബിവിപി പരാതി: രാജസ്ഥാൻ കേന്ദ്രസർവകലാശാലയിൽ ബിബിസി ഡോക്യുമെന്ററി കണ്ടതിന്‌ 11 പേർക്ക്‌ സസ്‌പെൻഷൻ

Next Post

‘എന്റെ മോളാ ഇനി എന്റെ മോഡൽ’; ‘ഡിയർ വാപ്പി’ ട്രെയിലർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘എന്റെ മോളാ ഇനി എന്റെ മോഡൽ’; ‘ഡിയർ വാപ്പി’ ട്രെയിലർ

'എന്റെ മോളാ ഇനി എന്റെ മോഡൽ'; 'ഡിയർ വാപ്പി' ട്രെയിലർ

യന്ത്രത്തകരാർ: ഷാർജയിൽനിന്നുള്ള വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി ഇറക്കി

യന്ത്രത്തകരാർ: ഷാർജയിൽനിന്നുള്ള വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി ഇറക്കി

മതിയായ സുരക്ഷയില്ല, ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തി, തീരുമാനം കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ

ഭാരത് ജോഡോ യാത്രക്ക് ഇന്ന് സമാപനം

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

കൊട്ടാരക്കരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിമരുന്ന് ഒളിപ്പിച്ചത് കളിപ്പാട്ടത്തിനൊപ്പം

റോഡിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചതിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ച; ഏറ്റുപറഞ്ഞ് മന്ത്രി റിയാസ്

ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റുന്നത് പരിഗണനയിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021