• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സമ്പദ്‌ഘടനയെ ചുരുക്കുന്ന ജനവിരുദ്ധബജറ്റ്‌: സിപിഐ എം

by Web Desk 04 - News Kerala 24
February 1, 2023 : 6:16 pm
0
A A
0
സമ്പദ്‌ഘടനയെ ചുരുക്കുന്ന ജനവിരുദ്ധബജറ്റ്‌: സിപിഐ എം

ന്യൂഡൽഹി> സമ്പദ്‌ഘടനയെ ചുരുക്കുന്നതും ജനവിരുദ്ധവുമാണ്‌ കേന്ദ്രബജറ്റ്‌ നിർദേശങ്ങളെന്ന്‌ സിപിഐ എം പൊളിറ്റ്‌‌ബ്യൂറോ പ്രസ്‌‌താവനയിൽ പറഞ്ഞു. മുമ്പേ മാന്ദ്യത്തിലായിരുന്ന സമ്പദ്‌ഘടന കോവിഡ്‌ മഹാമാരിയുടെ ആഘാതത്തിൽ കൂടുതൽ വഷളായ സാഹചര്യത്തിൽ ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആഭ്യന്തര ഡിമാന്റ്‌ ഉയർത്താനും ആവശ്യമായ നടപടികളാണ്‌ ബജറ്റിൽ പ്രഖ്യാപിക്കേണ്ടിയിരുന്നത്‌. ഈ അവസ്ഥ നേരിടുന്നതിൽ ബജറ്റ്‌ പരാജയപ്പെട്ടു.

ധനക്കമ്മി കുറയ്‌ക്കാനായി സർക്കാർ ചെലവുകൾ ചുരുക്കുകയാണ്‌, സമ്പന്നർക്ക്‌ കൂടുതൽ നികുതി ഇളവും നൽകി. കഴിഞ്ഞ രണ്ട്‌ വർഷം രാജ്യത്ത്‌ ഉൽപാദിപ്പിച്ച സ്വത്തിന്റെ 40.5 ശതമാനവും ഏറ്റവും സമ്പന്നരായ ഒരു ശതമാനം കയ്യടക്കിയെന്ന്‌ ഓക്‌സ്‌ഫാം റിപ്പോർട്ട്‌ വന്നിരിക്കെയാണ്‌ സർക്കാർ ഇങ്ങനെ ചെയ്‌തത്‌. ചെലവ്‌ ചുരുക്കൽ ബജറ്റ്‌ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. നടപ്പ്‌ വർഷത്തെ പുതുക്കിയ ബജറ്റിനെ അപേക്ഷിച്ച്‌ ഏഴ്‌ ശതമാനം മാത്രം കൂടുതൽ തുകയാണ്‌ 2023–24ലെ ബജറ്റിൽ സർക്കാർ ചെലവ്‌. പണപ്പെരുപ്പം ഉൾപ്പടെ ചേർത്തുള്ള കണക്കിൽ ഇക്കാലയളവിൽ ജിഡിപി വളർച്ചനിരക്ക്‌ 10.5 ശതമാനമാണ്‌. അങ്ങനെ ജിഡിപി വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ ചെലവ്‌ കുറയുകയാണ്‌. പലിശച്ചെലവ്‌ കൂടി എടുത്താൽ സർക്കാർ ചെലവ്‌ കഴിഞ്ഞ വർഷത്തെക്കാൾ 5.4 ശതമാനം മാത്രമാണ്‌ കൂടുതൽ. ജനസംഖ്യ ഒരു ശതമാനം വളർന്നിട്ടുമുണ്ട്‌. ഇതെല്ലാം ചേർത്ത്‌ നോക്കുമ്പോൾ ബജറ്റ്‌ അങ്ങേയറ്റം ജനവിരുദ്ധമാണെന്ന്‌ വ്യക്തം.

ധനപരമായ ഫെഡറലിസം തകർക്കുന്ന പ്രവണത ബജറ്റിൽ ആവർത്തിക്കുന്നു. വരുമാനത്തിൽനിന്ന്‌ സംസ്ഥാനങ്ങൾക്ക്‌ അർഹമായ വിഹിതം നൽകുന്നില്ല. സംസ്ഥാനങ്ങൾ കടമെടുക്കുന്നതിന്‌ കൂടുതൽ നിബന്ധനകൾ അടിച്ചേൽപിക്കുന്നു. സമ്പന്നർക്കുള്ള ഇളവുകൾ അടക്കം മൊത്തം നികുതി സൗജന്യങ്ങൾ വഴി 35,000 കോടി രൂപയുടെ വരുമാനക്കുറവ്‌ ഉണ്ടാകുമെന്ന്‌ ധനമന്ത്രി പറയുന്നു. കൂടുതൽ തൊഴിൽ സൃഷ്ടിക്കാൻ പൊതുനിക്ഷേപങ്ങൾ ഗണ്യമായി വർധിപ്പിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ഉയർന്ന വേതനത്തോടെ നടപ്പാക്കാൻ മതിയായ വിഹിതം അനുവദിക്കുക, അഞ്ച്‌ കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നതിനൊപ്പം സബ്‌സിഡി നിരക്കിലും അഞ്ച്‌ കിലോഗ്രാം ധാന്യം നൽകുക, സ്വത്ത്‌– പാരമ്പര്യ സ്വത്ത്‌ നികുതി ഏർപ്പെടുത്തുക, ഭക്ഷ്യവസ്‌തുക്കൾക്കും മരുന്ന്‌ അടക്കമുള്ള അവശ്യസാധനങ്ങൾക്കും ചുമത്തിയ ജിഎസ്‌ടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ പിബി ഉന്നയിച്ചു.

ഈ ആവശ്യങ്ങൾ നേടിയെടുക്കാനും ജനവിരുദ്ധ ബജറ്റ്‌ നിർദേശങ്ങളിൽ പ്രതിഷേധിച്ചും ഫെബ്രുവരി 22 മുതൽ 28 വരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. ജനങ്ങളുടെ ജീവിതമാർഗം സംരക്ഷിക്കണമെന്ന്‌ ആഗ്രഹിക്കുന്ന എല്ലാവരും ഇതിൽ പങ്കാളികളാകണമെന്ന്‌ പിബി ആഹ്വാനം ചെയ്‌തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷ കാലാവധിയില്‍ പലിശ രഹിത വായ്‍പ

Next Post

സിദ്ദീഖ്‌ കാപ്പൻ നാളെ ജയിൽ മോചിതനാകും

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സിദ്ദീഖ്‌ കാപ്പൻ നാളെ ജയിൽ മോചിതനാകും

സിദ്ദീഖ്‌ കാപ്പൻ നാളെ ജയിൽ മോചിതനാകും

സാധാരണക്കാരെ മറന്ന ബജറ്റ്; സബ്‌സിഡികൾ വെട്ടിക്കുറച്ചു : എളമരം കരീം

സാധാരണക്കാരെ മറന്ന ബജറ്റ്; സബ്‌സിഡികൾ വെട്ടിക്കുറച്ചു : എളമരം കരീം

പാർക്കിൻസൺസ് രോഗം : അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

പാർക്കിൻസൺസ് രോഗം : അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: രണ്ടാം പ്രതിക്ക് ഉപാധികളോടെ ജാമ്യം

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: രണ്ടാം പ്രതിക്ക് ഉപാധികളോടെ ജാമ്യം

കോർപറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടും; ബജറ്റ് നിരാശാജനകം: മുഖ്യമന്ത്രി

കോർപറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടും; ബജറ്റ് നിരാശാജനകം: മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In