തിരുവനന്തപുരം : മൂന്നു ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4,450 രൂപയും പവന് 35,600 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 4,460 രൂപയിലും പവന് 35,680 രൂപയിലുമാണ് മൂന്ന് ദിവസം വ്യാപാരം നടന്നത് .ഏറ്റവും ഉയർന്ന വില ജനുവരി ഒന്നിനും രണ്ടിനും രേഖപ്പെടുത്തിയ പവന് 36,360 രൂപയാണ്. 10 ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ ബോണ്ട് മുന്നേറ്റത്തിൽ 1800 ഡോളറിലെ പിന്തുണയും നഷ്ടമായ സ്വർണം ക്രമേണ ഓഹരി വിപണിക്കൊപ്പം മുന്നേറുമെന്നാണ് പ്രതീക്ഷ.