തിരുവനന്തപുരം : വിനോദസഞ്ചാര മേഖലക്ക് സംസ്ഥാന ബജറ്റിൽ 362.15 കോടി അനുവദിച്ചു. തൃശ്ശൂർ പൂരം ഉത്സവങ്ങൾക്കായി 8 കോടി സംസ്ഥാന ബജറ്റിൽ വകയിരുത്തി. തൃശ്ശൂർ പൂരം ഉൾപ്പെടെ പൈതൃക ഉത്സവങ്ങൾക്കും പ്രാദേശീക സാംസ്കാരിക സാംസ്കാരിക പദ്ധതികൾക്കുമാണ് 8 കോടി. 2024 കേരളാ ട്രാവൽ മാർട്ട് സംഘടിപ്പിക്കുന്നതിന് 7 കോടിയും ബിനാലെക്ക് 2 കോടിയും വകയിരുത്തി. അന്തർ ദേശീയ ടൂറിസം പ്രചാരണത്തിന് 81 കോടി അനുവദിച്ചു. കാപ്പാട് ചരിത്ര മ്യൂസിയം സ്ഥാപിക്കും. കാരവൻ ടൂറിസം 3 കോടിയും ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 135.65 കോടിയും വകയിരുത്തി.