ന്യൂഡല്‍ഹി : നാല് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കൊവിഡ്. 150 ഓളം കോടതി ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. സുപ്രീം കോടതിയില്‍ ആകെ 32 ജഡ്ജിമാരുണ്ട്, 3,000 ജീവനക്കാരും ജോലി ചെയ്യുന്നു. അതേസമയം ഏഴ് ദിവസത്തിനിടെ രാജ്യത്ത് കേസുകളുടെ എണ്ണം ആറിരട്ടിയായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.80 ലക്ഷത്തോളം പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,57,07,727 ആയി ഉയര്‍ത്തി. രാജ്യത്ത് ഒമിക്രോണ്‍ വേരിയന്റുകളുടെ എണ്ണം അതിവേഗം പടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 4,033 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1,126 കേസുകളുമായി മഹാരാഷ്ട്രയാണ് മുന്നില്‍, രാജസ്ഥാന്‍ (529), ഡല്‍ഹി (513), കര്‍ണാടക (441), കേരളം (333) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍.