• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പോളിസി ഉടമകളുടെ പണം എൽഐസിയിൽ സുരക്ഷിതമാണ്: കോൺ​ഗ്രസ് നിശ്ചയിച്ച പ്രക്ഷോഭങ്ങൾ ഉപേക്ഷിക്കണം

by Web Desk 04 - News Kerala 24
February 4, 2023 : 9:14 pm
in Kerala, News
Reading Time: 1 min read
0
A A
0
പോളിസി ഉടമകളുടെ പണം എൽഐസിയിൽ സുരക്ഷിതമാണ്: കോൺ​ഗ്രസ് നിശ്ചയിച്ച പ്രക്ഷോഭങ്ങൾ ഉപേക്ഷിക്കണം

തിരുവനന്തപുരം> പോളിസി ഉടമകളുടെ പണം എൽഐസിയിൽ സുരക്ഷിതമാണെന്നും ഫെബ്രുവരി ആറിന് എൽഐസി ഓഫീസുകൾക്ക് മുന്നിൽ കോൺ​ഗ്രസ് നടത്താൻ നിശ്ചയിച്ച പ്രക്ഷോഭങ്ങൾ ഉപേക്ഷിക്കണമെന്നും എൽഐസി ജീവനക്കാരുടെ സംഘടനകൾ സംയുക്തപ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.

എൽഐസി ഓഹരി കമ്പോളത്തിൽ ആകെ നിക്ഷേപിച്ചതിന്റെ വെറും ഏഴ് ശതമാനം മാത്രമാണ് അദാനി ഗ്രൂപ്പ് കമ്പനികളിൽ ഉള്ളത്. പോളിസി ഉടമകളുടെ നിക്ഷേപത്തിന് മികച്ച ആനുകൂല്യം നൽകുക എന്ന ഉദ്ദേശത്തോടെ ജാഗ്രതയോടു കൂടിയുള്ള ദീർഘകാല നിക്ഷേപങ്ങളാണ് എൽഐസി നടത്താറുള്ളത്. ഇത് പാർലമെന്റിന്റെയും മറ്റു നിയന്ത്രണ അധികാരികളുടെയും പരിശോധനയ്‌ക്ക് വിധേയവുമാണ്. എൽഐസിയുടെ നിക്ഷേപങ്ങളുടെ 80 ശതമാനവും ഗവൺമെൻറ് സെക്യൂരിറ്റികൾ പോലുള്ള സുരക്ഷിത മേഖലകളിലാണ്. 20 ശതമാനം മാത്രമാണ് ഓഹരികളിൽ നിക്ഷേപിക്കുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപങ്ങൾ പൂർണ്ണമായും സുരക്ഷിതമാണ്.

അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലായി 36475 കോടി രൂപയാണ് എൽഐസി നിക്ഷേപം. ഇതിൻറെ ഇപ്പോഴത്തെ കമ്പോള മൂല്യം 56142 കോടി രൂപയാണ്. ഓഹരികൾക്ക് ഇപ്പോഴും നിക്ഷേപിച്ചതിനേക്കാൾ 20000 കോടി രൂപ അധിക മൂല്യമുണ്ട്. എന്നാൽ കൈവശമുള്ള ഓഹരികൾ എൽ ഐ സി വില്പന നടത്തത്തിടത്തോളം കാലം ലാഭം, നഷ്ടം എന്നിവ കേവലം സാങ്കൽപ്പികമാണ്. അദാനി കമ്പനികളുടെ മൊത്തം കമ്പോള മൂല്യത്തിന്റെ 3.91 ശതമാനം മാത്രമാണ് എൽഐസിയുടെ ഉടമസ്ഥതയിൽ ഉള്ളത്. ടാറ്റ, റിലൈൻസ് എന്നീ കമ്പനികളിൽ ഇതിലും കൂടുതൽ നിക്ഷേപം എൽഐസിയ്‌ക്കു‌ണ്ട്.

നേരത്തെ എൽഐസി ONGC, IDBI ബാങ്ക് എന്നിവയുടെ ഓഹരികൾ വാങ്ങിയപ്പോഴും സമാനമായ ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ പിന്നീട് ഈ രണ്ടു നിക്ഷേപങ്ങളും എൽഐസിയ്‌ക്ക് ലാഭകരമായി മാറി. എൽഐസിയുടെ നിക്ഷേപം ദീർഘകാലത്തേക്കുള്ളതാണ് എന്നതും ആവശ്യമായതിൽ അധികം സോൾവെൻസി മാർജിൻ എൽഐസി നിലനിർത്തുന്നു എന്നതും എല്ലാ ബാധ്യതകളും നിറവേറ്റാൻ കഴിയുന്ന വിധം ആസ്‌തി മൂല്യം ഉണ്ട് എന്നതും പോളിസി ഉടമകളുടെ നിക്ഷേപത്തിന് സുരക്ഷിതത്വം ഉറപ്പാക്കുന്നെന്നും ഫെഡറേഷൻ ഓഫ് എൽഐസി ക്ലാസ് വൺ ഓഫീസേർസ് അസോസിയേഷൻ, നാഷണൽ ഫെഡറേഷൻ ഓഫ് ഇൻഷുറൻസ് ഫീൽഡ് വർക്കേഴ്‌സ്‌‌‌ ഓഫ് ഇന്ത്യ, ആൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ, ആൾ ഇന്ത്യ എൽഐസി എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകൾ സംയുക്ത പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട് മോഡേൺ ബസാറിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അപകടം; വിദ്യാർഥിനി മരിച്ചു

Next Post

അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കും, കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കും, കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം

അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കും, കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം

മെഡി.കോളേജിൽ യുവാവിനെ മര്‍ദ്ദിച്ച ട്രാഫിക് വാര്‍ഡനെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിര്‍ത്തും

മെഡി.കോളേജിൽ യുവാവിനെ മര്‍ദ്ദിച്ച ട്രാഫിക് വാര്‍ഡനെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിര്‍ത്തും

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു: ഡ്രൈവര്‍ അത്ഭുതകമായി രക്ഷപ്പെട്ടു

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു: ഡ്രൈവര്‍ അത്ഭുതകമായി രക്ഷപ്പെട്ടു

വധു ചമഞ്ഞ് വിവാഹത്തിനൊരുങ്ങി 41 ലക്ഷം കവർന്ന യുവതി പിടിയിൽ

വധു ചമഞ്ഞ് വിവാഹത്തിനൊരുങ്ങി 41 ലക്ഷം കവർന്ന യുവതി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021