ഒരു ജീവിതശൈഷി രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. കൃത്യമായി ചികിത്സിച്ച്, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ പ്രമേഹം മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ നിയന്ത്രിക്കാനാവും.
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്.
പല ഭക്ഷണവും പ്രമേഹ രോഗികള്‍ക്ക് കഴിക്കാമോ എന്ന സംശയം എപ്പോഴും ഉയരാറുണ്ട്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് സംശയം ഉള്ളതാണ് പഴങ്ങള്‍ കഴിക്കാമോ എന്നത്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പഴങ്ങള്‍ കഴിക്കുന്നതാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. അതിനാല്‍ ആപ്പിള്‍, പേരയ്ക്ക, പപ്പായ, നാരങ്ങ തുടങ്ങിയ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.