ഇടുക്കി : ഇടുക്കിയില്‍ എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റുമരിച്ച സംഭവത്തില്‍ കെപിസിസി പ്രസിഡന്റിനെ കുറ്റപ്പെടുത്തി എ എ റഹിം. കെ സുധാകരന്റെ ഗുണ്ടാപകയാണ് ക്യാമ്പസ് കൊലപാതകങ്ങള്‍ക്ക് കാരണം. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധത്തില്‍ അഭയം തേടിയിരിക്കുകയാണെന്നും റഹിം കുറ്റപ്പെടുത്തി.
എ എ റഹിമിന്റെ വാക്കുകള്‍;
വളരെ സമാധാനപരമായി പൊയ്ക്കൊണ്ടിരുന്ന ക്യാമ്പസില്‍ കെഎസ്യുവും പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവിഷ്കരിച്ച് നടപ്പാക്കിയ കൊടുംക്രൂരകൃത്യമാണ് ഈ കൊലപാതകം. തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ശക്തമായ വിജയമുണ്ടാകുമെന്ന് ഉറപ്പായിരുന്നു. പരാജയം ഉറപ്പാക്കിയ കെഎസ്യു ആയുധം കയ്യിലെടുക്കുകയായിരുന്നു. ഈ കൊലപാതകത്തിന് മറുപടി പറയേണ്ടത് സുധാകരനാണ്. കെ സുധാകരന്റെ ഗുണ്ടാപകയാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്നത്. രാഷ്ട്രീയമായി പിടിച്ചുനില്ക്കാന് കഴിയില്ലെന്ന് മനസിലാക്കിയതോടെ കേരളത്തിലെ കോണ്‍ഗ്രസ് ആയുധത്തില്‍ അഭയം തേടിയിരിക്കുകയാണ്.