മാസങ്ങള്‍ക്ക് മുമ്പാണ് അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിരോധിച്ച് കൊണ്ട് താലിബാന്‍ ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ സ്ത്രീകളും പെണ്‍കുട്ടികളും പ്രതിഷേധവുമായി ഇറങ്ങിയെങ്കിലും എല്ലാ പ്രതിഷേധത്തെയും താലിബാന്‍ അടിച്ചമര്‍ത്തി. ഇതിനിടെ തലസ്ഥാനമായ കാബൂളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നൂറുകണക്കിന് പുസ്തകങ്ങള്‍ സൗജന്യമായി നല്‍കിയ പ്രൊഫസറെ താലിബാന്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇസ്മായിൽ മഷാൽ, എന്ന 37 -കാരനായ അഫ്ഗാന്‍ പ്രൊഫസർ നേരത്തെയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു അത്. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരമേറ്റതിന് പിന്നാലെ രാജ്യത്തുടനീളം നിയന്ത്രണങ്ങള്‍ ആരംഭിച്ചകാലം. വിദ്യാഭ്യാസ രംഗത്തും താലിബാന്‍ തങ്ങളുടെ നയം നടപ്പാക്കുന്നതിനിടെ പ്രൊഫസർ ഇസ്മായിൽ മഷാൽ, തന്‍റെ യൂട്യൂബ് വീഡിയോയില്‍ തന്‍റെ അക്കാദമിക ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കീറിക്കളഞ്ഞ് കൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയത്.
ഡിസംബർ 20 ന് താലിബാൻ സ്ത്രീകൾക്കും പെണ്‍കുട്ടികള്‍ക്കും സർവകലാശാലാ വിദ്യാഭ്യാസം നിരോധിച്ചതിനെത്തുടർന്ന് അഫ്ഗാൻ സർവകലാശാലകളിലെ നിരവധി അധ്യാപകര്‍ രാജിവച്ചിരുന്നു. അക്കൂട്ടത്തില്‍ രാജിവച്ചയാളാണ് ഇസ്മയില്‍ മഷാല്‍. താലിബാന്‍റെ നിരോധനത്തോടെ ഇസ്മയില്‍ മഷാല്‍ സ്ഥാപിച്ച 400 ഓളും വിദ്യാര്‍ത്ഥിനികള്‍ പഠിച്ചിരുന്ന സ്വകാര്യ മഷാൽ സർവകലാശാലയും അടച്ചുപൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം തന്‍റെ കൈവശമുണ്ടായിരുന്നതും കിട്ടാവുന്നതുമായ പുസ്തകങ്ങള്‍ സംഘടിപ്പിച്ച് പെണ്‍കുട്ടികള്‍ക്ക് വിതരണം ചെയ്തത്. ഇതേ തുടര്‍ന്ന് ഫെബ്രുവരി 2 ന് താലിബാന്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്കൂളുകളും സർവ്വകലാശാലകളും അടച്ചിരിക്കുന്നതിനാൽ, ഈ പുസ്തകങ്ങൾ ദരിദ്രരായ അഫ്ഗാനികൾക്ക് വിതരണം ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്ന് അറസ്റ്റിന് മണിക്കൂറുകൾക്ക് മുമ്പ് മഷാൽ റേഡിയോ ആസാദിയോട് പറഞ്ഞിരുന്നു. പിന്നാലെയായിരുന്നു അറസ്റ്റ്.
ഇസ്മായില്‍ മഷാൽ ദിവസവും ഡസൻ കണക്കിന് പുസ്തകങ്ങൾ ഒരു വണ്ടിയിൽ അടുക്കിവെച്ച് കാബൂളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു. തന്‍റെ കൈLS����