• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇടുക്കി കൊലപാതകം : പ്രതിഷേധത്തിനിടെ പ്രേമചന്ദ്രൻ എംപിയുടെ വാഹനമാക്രമിച്ചെന്ന് പരാതി

by Web Desk 04 - News Kerala 24
January 10, 2022 : 7:34 pm
in Kerala, News
Reading Time: 1 min read
0
A A
0
ഇടുക്കി കൊലപാതകം :  പ്രതിഷേധത്തിനിടെ പ്രേമചന്ദ്രൻ എംപിയുടെ വാഹനമാക്രമിച്ചെന്ന് പരാതി

കൊല്ലം : ഇടുക്കിയിൽ എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ വിദ്യാർത്ഥിയുടെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്ത് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. ചിലയിടങ്ങളിൽ പ്രതിഷേധ മാർച്ച് സംഘർഷാവസ്ഥയിലേക്ക് എത്തി. ചവറയിൽ എൻ കെ.പ്രേമചന്ദ്രൻ എംപിയുടെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന പരാതി ഉയർന്നു. ഇടുക്കി കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ പങ്കെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനം തകർക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. പോലീസെത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചു.

ഇടുക്കിയിലെ വിദ്യാർത്ഥിയുടെ കൊലപാതകത്തിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ-കെഎസ്‍യു സംഘർഷമുണ്ടായി. 10 പേർക്ക് പരിക്കേറ്റു. ഒരു വിദ്യാർത്ഥിയുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്. എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ മഹാരാജാസ് കോളേജിൽ പ്രകടനം നടത്തുന്നതിനിടയിലായിരുന്നു സംഘർഷം. പ്രകടനത്തിനിടെ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ കെഎസ്‍യു പ്രവർത്തകർ ആരോപിച്ചു. പരിക്കേറ്റവരെ കൊച്ചി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ തളിപ്പറമ്പ് പാലക്കുളങ്ങര സ്വദശി ധീരജാണ് ഇടുക്കി എൻജിനീയറിംഗ് കോളജിൽ കുത്തേറ്റു മരിച്ചത്. തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടയിലാണ് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നിഖിൽ പൈലിയാണ് ധീരജിനെ കുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാവിലെ ക്യാമ്പസിനുള്ളിൽ എസ്എഫ്ഐ കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷവും കയ്യാങ്കളിയും ഉണ്ടായിരുന്നു. വോട്ടെടുപ്പിന് ശേഷം വിദ്യാർത്ഥികൾ ഒന്നേകാലോടെ കോളേജിനു പുറത്തേക്ക് എത്തി. ഈ സമയം നിഖിൽ പൈലി ഉൾപ്പെടെയുള്ളവർ കവാടത്തിനു പുറത്തു നിൽക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ വീണ്ടും സംഘർഷമായി. ഇതിനിടെയിലാണ് രണ്ടു പേർക്ക് കുത്തേറ്റത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ധീരജിൻറെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തും. നാളെ രാവിലെ വിലാപയാത്രായി സ്വദേശത്തേക്ക് കൊണ്ടു പോകും. വിവിധ സ്ഥലങ്ങളിൽ പൊതു ദർശനമുണ്ടാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉമ്മിനിയിലെ പുലിയെ പിടികൂടാനായില്ല , വലിയ കൂട് സ്ഥാപിച്ച് വനംവകുപ്പ് ; ആട്ടിൻപാല് കുടിച്ച് പുലിക്കുഞ്ഞുങ്ങൾ

Next Post

മലപ്പുറത്ത് സുധാകരൻ പങ്കെടുക്കുന്ന പരിപാടിക്കിടെ പ്രതിഷേധം ; യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ പ്രവർത്തകർ നേർക്കുനേർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലപ്പുറത്ത് സുധാകരൻ പങ്കെടുക്കുന്ന പരിപാടിക്കിടെ പ്രതിഷേധം ;  യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ പ്രവർത്തകർ നേർക്കുനേർ

മലപ്പുറത്ത് സുധാകരൻ പങ്കെടുക്കുന്ന പരിപാടിക്കിടെ പ്രതിഷേധം ; യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ പ്രവർത്തകർ നേർക്കുനേർ

രോ​ഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധന നടത്തേണ്ട ;  കൊവിഡ് പരിശോധന ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ

രോ​ഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധന നടത്തേണ്ട ; കൊവിഡ് പരിശോധന ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ

യുഎഇയില്‍ 2,562 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 2,562 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട്  ;  വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എം കെ മുനീര്‍

കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എം കെ മുനീര്‍

അക്രമത്തെ തള്ളി പറയുന്നു ;  നീതിയുക്തമായ അന്വേഷണം നടത്തണം – കെ.എസ്.യു

അക്രമത്തെ തള്ളി പറയുന്നു ; നീതിയുക്തമായ അന്വേഷണം നടത്തണം - കെ.എസ്.യു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021