• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആപ്പിള്‍ ഐഫോണ്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ആകുന്നു; സൂചനകള്‍ ഇങ്ങനെ.!

by Web Desk 06 - News Kerala 24
February 12, 2023 : 9:38 am
in India, News, Tech
Reading Time: 1 min read
0
A A
0
ചൈനയുടെ മർക്കട മുഷ്ടി; ഏറ്റവും വലിയ ഐഫോൺ നിർമ്മാണ പ്ലാന്റിൽ പണിയെടുക്കാൻ തൊഴിലാളികൾക്ക് പേടി

ദില്ലി: ആപ്പിള്‍ ഐഫോണ്‍ മെയ്ഡ് ഇന്‍ ഇന്ത്യ മോഡിലേക്ക് മാറുന്നുവെന്നാണ് 2023 തുടക്കത്തില്‍ തന്നെ ലഭിച്ച സൂചനകള്‍. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളും പുതുതായി ഉയര്‍ന്നുവന്ന രാഷ്ട്രീയ സാഹചര്യവും ഇന്ത്യയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍.

ആപ്പിളിന്‍റെ മൊത്തം ഉദ്പാദനത്തിന്‍റെ നാലില്‍ ഒന്ന് ഇന്ത്യയില്‍ നിന്നാക്കുവാന്‍ ആപ്പിള്‍ ആലോചിക്കുന്നു എന്ന കാര്യം കഴിഞ്ഞ മാസം വെളിപ്പെടുത്തിയത് കേന്ദ്ര  വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ്. അതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് വിവരം.

ആപ്പിൾ ഇതിനകം തന്നെ അവരുടെ ഉത്പാദനത്തിന്‍റെ 5 ശതമാനം മുതൽ 7 ശതമാനം വരെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അവരുടെ (ആപ്പിളിന്‍റെ) ഉൽപ്പാദനത്തിന്റെ 25 ശതമാനം വരെ ഇന്ത്യയില്‍ എത്തിക്കാനാണ് അവർ ലക്ഷ്യമിടുന്നത് ഒരു പരിപാടിയിൽ സംസാരിക്കവെ പിയൂഷ് ഗോയല്‍  പറഞ്ഞു.

ആപ്പിളിന് ഐഫോണ്‍ നിര്‍മ്മിച്ചു നല്‍കുന്ന മുന്‍നിര കരാറുകാരായ ഫോക്‌സ്‌കോൺ (എച്ച്‌എൻ‌എച്ച്‌പി‌എഫ്) ചൈനയിൽ നിന്നുള്ള നിര്‍മ്മാണത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്നതിനാല്‍ ഇന്ത്യയിലെ അവരുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ പദ്ധതിയിടുന്ന സമയത്താണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

ഐഫോണുകൾ, ഐപാഡുകൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിന് ആപ്പിൾ വർഷങ്ങളായി ചൈനയിലെ നിർമ്മാണ ശൃംഖലകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ബീജിംഗിലെ സീറോ-കോവിഡ് നയം ഈ സംവിധാനത്തെ ഗുരുതരമായി ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം ആപ്പിള്‍ വലിയ പ്രതിസന്ധികള്‍ തന്നെ നേരിട്ടുവെന്നത് സത്യമാണ്.

കഴിഞ്ഞ വർഷം മുതൽ ഇന്ത്യയിൽ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ആപ്പിൾ വർധിപ്പിച്ചിട്ടുണ്ടെന്നത് സത്യമാണ്. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർപോയിന്റിന്റെ റിസർച്ച് ഡയറക്ടർ തരുൺ പഥകിന്‍റെ അഭിപ്രായത്തില്‍ ആപ്പിളിന് ഘട്ടം ഘട്ടമായെ ഇത് ചെയ്യാന്‍ സാധിക്കൂ. ഒറ്റയടിക്ക് 25 ശതമാനം ഉത്പാദനം ഇന്ത്യയിലേക്ക് പറിച്ചുനടാന്‍ സാധിക്കില്ല. പക്ഷെ അത് സാധ്യമാകും.

“രണ്ടര പതിറ്റാണ്ടോളം ചൈന തങ്ങളുടെ മുഴുവൻ ഇലക്ട്രോണിക്സ് നിർമ്മാണ ഇക്കോസിസ്റ്റവും വികസിപ്പിച്ച് നിര്‍ത്തിയതിന്‍റെ ഫലമാണ് ആപ്പിള്‍ അവരെ അശ്രയിക്കുന്നത്, അത്തരം ഒരു അവസ്ഥ ഇന്ത്യയില്‍ വന്നാല്‍ തീര്‍ച്ചയായും ആപ്പിളിന്‍റെ ചോയിസ് ഇന്ത്യയാകും” പഥക് അഭിപ്രായപ്പെടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാം ഈ മൂന്ന് സ്ക്രബുകൾ…

Next Post

‘ബിജെപിക്കെതിരായി ആരുമായും സഖ്യത്തിന് തയ്യാർ’ യച്ചൂരിയുടെ വാക്കുകളെ സ്വാഗതം ചെയ്ത് കോൺഗ്രസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ബിജെപിക്കെതിരായി ആരുമായും സഖ്യത്തിന് തയ്യാർ’ യച്ചൂരിയുടെ വാക്കുകളെ സ്വാഗതം ചെയ്ത് കോൺഗ്രസ്

'ബിജെപിക്കെതിരായി ആരുമായും സഖ്യത്തിന് തയ്യാർ' യച്ചൂരിയുടെ വാക്കുകളെ സ്വാഗതം ചെയ്ത് കോൺഗ്രസ്

കശുവണ്ടി പാലില്‍ കുതിര്‍ത്ത് കഴിക്കാം; അറിയാം ഗുണങ്ങള്‍…

കശുവണ്ടി പാലില്‍ കുതിര്‍ത്ത് കഴിക്കാം; അറിയാം ഗുണങ്ങള്‍...

കുതിരവട്ടത്ത് നിന്ന് ഇന്നലെ ചാടിപ്പോയ അന്തേവാസിയെ കണ്ടെത്തി

കുതിരവട്ടത്തുനിന്ന് രക്ഷപ്പെട്ട അന്തേവാസിയായ കൊലക്കേസ് പ്രതി വേങ്ങരയിൽ പിടിയിൽ

കഫേയുടെ മറവില്‍ ലഹരി കച്ചവടം, എത്തുന്നത് കോളേജ് വിദ്യാര്‍ത്ഥികള്‍; മലപ്പുറം സ്വദേശി പിടിയില്‍

കഫേയുടെ മറവില്‍ ലഹരി കച്ചവടം, എത്തുന്നത് കോളേജ് വിദ്യാര്‍ത്ഥികള്‍; മലപ്പുറം സ്വദേശി പിടിയില്‍

ജയിലിൽ കഴിയുന്ന എംഎൽഎയെ കാണാൻ ഭാര്യക്ക് നിരന്തരം സൗകര്യമൊരുക്കി; സൂപ്രണ്ടിനും ജീവനക്കാർക്കും സസ്പെൻഷൻ

ജയിലിലുള്ള എംഎല്‍എയ്ക്ക് മൊബൈലും വിദേശ കറന്‍സിയടക്കം പണവും എത്തിച്ച് നല്‍കിയ ഭാര്യ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021