• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘വിഭാഗീയ താത്പര്യങ്ങളുടെ പേരിലുള്ള സംരക്ഷണം ഒരാൾക്കും ഇനി ലഭിക്കില്ല’ കർശന മുന്നറിയിപ്പുമായി എം.വി ഗോവിന്ദൻ

by Web Desk 06 - News Kerala 24
February 12, 2023 : 12:45 pm
0
A A
0
പൊതുമേഖല പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍

പാലക്കാട്: സി പി എം ജില്ല സെക്രട്ടേറിയറ്റ് അംഗം പികെ.ശശിക്കെതിരായ സാമ്പത്തിക തിരിമറി ആരോപണങ്ങളിൽ നിലപാട് കടുപ്പിച്ച്  സംസ്ഥാന നേതൃത്വം.വിഭാഗീയ താത്പര്യങ്ങളുടെ പേരിലുള്ള സംരക്ഷണം ഒരാൾക്കും ഇനി ലഭിക്കില്ലെന്ന കർശന മുന്നറിയിപ്പാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നൽകുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ ശശിക്കെതിരായ പരാതികളിൽ ഉടൻ അന്വേഷണം തുടങ്ങും. അതെ സമയം അന്വേഷണ വിവരങ്ങൾ പുറത്തു വിടരുതെന്ന കർശന നിർദേശമാണ് നേതൃത്വം നൽകിയിരിക്കുന്നത്.

മുൻ എംഎൽഎ യും  കെടിഡിസി  ചെയർമാനുമായ പി.കെ ശശിക്കെതിരെയുള്ള പാർട്ടി ഫണ്ട് തിരിമറി പരാതികൾ ഒന്നും തന്നെ പുതിയതല്ല. വർഷങ്ങളായി സി പി എം മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റികൾ രേഖകൾ സഹിതം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടും ഒരനക്കവും  ഉണ്ടായിരുന്നില്ല. എന്നാൽ സി പി എം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദൻ ചുമതലയേറ്റ ശേഷമാണ് പാർട്ടിക്കും അതീതനായുള്ള ശശിയുടെ പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന കർശന മുന്നറിയിപ്പ് നൽകുന്നത്.  ഇതിൻ്റെ തുടർച്ചയായാണ് പാർട്ടി ഫണ്ട് തിരിമറിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

പി.കെ ശശി ചെയർമാനായ യൂണിവേഴ്സൽ കോളേജിനായി സിപിഎം ഭരിക്കുന്ന വിവിധ സഹകരണ ബാങ്കുകളിൽ നിന്ന്  പാർട്ടി അറിയാതെ 5 കോടി 49 ലക്ഷം രൂപ സമാഹരിച്ചു എന്നാണ് പ്രധാന പരാതി. ഈ തുക കൈകാര്യം ചെയ്തതിലും വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണമുണ്ട്.  ശശിയെ ഭയന്നാണ് തുക നൽകിയതെന്നാണ് ബാങ്ക് പ്രസിഡൻ്റുമാർ ജില്ല നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.2017 ഡിസംബറിൽ   മണ്ണാർക്കാട് നടന്ന സിപിഎം ജില്ലാ സമ്മേളത്തിൽ  17 ലക്ഷം ബാക്കി വന്നു.തുകയിൽ 7 ലക്ഷം റൂറൽ ബാങ്കിലുള്ള ഏരിയ കമ്മിറ്റിയുടെ അക്കൌണ്ടിലിട്ടു.10 ലക്ഷം രൂപ സ്വന്തം അക്കൌണ്ടിലും നിക്ഷേപിച്ചതായി ആരോപണമുണ്ട്.2009 – 10 കാലത്താണ് മണ്ണാർക്കാട് ഏരിയ ഓഫീസ് ഉണ്ടാക്കിയത്. സമാഹരിച്ച തുകയിൽ  10 ലക്ഷം ബാക്കി വന്നു.  ആ 10 ലക്ഷവും റൂറൽ ബാങ്കിലുള്ള സ്വന്തം അക്കൗണ്ടിലേക്കാണ് ശശി മാറ്റിയതെന്നും പരാതിയുണ്ട്..ഇക്കാര്യങ്ങളിലാണ് പ്രധാനമായും അന്വേഷണം നടത്തുക. പുത്തലത്ത് ദിനേശൻ മണ്ണാർക്കാട് ഏരിയാ കമ്മറ്റിയിൽ പോയി അന്വേഷണം നടത്തും. അതെ സമയം അന്വേഷണം മാധ്യമസൃഷ്ടി മാത്രമെന്നാണ് എം.വി ഗോവിന്ദൻ്റെ വിശദീകരണം.

വർഷങ്ങളായി പാലക്കാട് ജില്ലയിൽ പ്രത്യേകിച്ച് മണ്ണാർക്കാട് പ്രദേശത്ത് പാർട്ടിയെ അടക്കി ഭരിച്ചിരുന്ന പി കെ ശശിയ്ക്ക് കനത്ത തിരിച്ചടിയാണ് നേതൃത്വത്തിൻ്റെ നീക്കം. ഒരു കാലത്ത് പാർട്ടിയിലെ വിശ്വസ്തരായിരുന്നവർ തന്നെയാണ് ശശിക്കെതിരായ പടയൊരുക്കത്തിന് ചുക്കാൻ പിടിച്ചതെന്നതും ശ്രദ്ധേയമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അയോധ്യ വിധി പറഞ്ഞ ബെഞ്ചിലെ ജഡ്ജി ഇനി ആന്ധ്രാ ഗവർണർ, 13 ഇടങ്ങളിൽ മാറ്റം, ആറ് പുതിയ ഗവർണർമാർ

Next Post

പെണ്ണ് കിട്ടാനില്ല, 200 -ലധികം യുവാക്കളുടെ പദയാത്ര, നാട്ടുകാരും ദൈവവും പ്രാർത്ഥന കേൾക്കുമെന്ന് പ്രതീക്ഷ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വിവാഹപ്രായം ഉയർത്തൽ ;  കേന്ദ്രനീക്കത്തെ പിന്തുണക്കാതെ ആർ.എസ്.എസ്.

പെണ്ണ് കിട്ടാനില്ല, 200 -ലധികം യുവാക്കളുടെ പദയാത്ര, നാട്ടുകാരും ദൈവവും പ്രാർത്ഥന കേൾക്കുമെന്ന് പ്രതീക്ഷ

തൃശൂരിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു

തൃശൂരിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു

അപ്രതീക്ഷിതമായി പടക്കം പൊട്ടി, പേടിച്ചരണ്ട കുതിര വരനുമായി ഓടിപ്പോയി

അപ്രതീക്ഷിതമായി പടക്കം പൊട്ടി, പേടിച്ചരണ്ട കുതിര വരനുമായി ഓടിപ്പോയി

ഇടുക്കി മാങ്കുളത്ത് ആദിവാസി കോളനിക്ക് സമീപമുള്ള കിണറ്റിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

ഇടുക്കി മാങ്കുളത്ത് ആദിവാസി കോളനിക്ക് സമീപമുള്ള കിണറ്റിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

തൊഴിലുറപ്പ് ജോലികൾക്കിടെ മഞ്ഞ നിറത്തില്‍ ഒരു വസ്തു കണ്ടെത്തി, പരിശോധിച്ചപ്പോള്‍‌ നാടന്‍ ബോംബ്

തൊഴിലുറപ്പ് ജോലികൾക്കിടെ മഞ്ഞ നിറത്തില്‍ ഒരു വസ്തു കണ്ടെത്തി, പരിശോധിച്ചപ്പോള്‍‌ നാടന്‍ ബോംബ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In