• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രണയദിനം ‘മാതാപിതാ ദിനം’ ആയി ആചരിക്കണം; പുതിയ ആഹ്വാനവുമായി ഹിന്ദു ജനജാഗ്രത സമിതി

by Web Desk 06 - News Kerala 24
February 12, 2023 : 2:23 pm
0
A A
0
പ്രണയദിനം ‘മാതാപിതാ ദിനം’ ആയി ആചരിക്കണം; പുതിയ ആഹ്വാനവുമായി ഹിന്ദു ജനജാഗ്രത സമിതി

ബെംഗളൂരു:  പ്രണയ ദിനം കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള തീരുമാനം വിവാദമായതോടെ കേന്ദ്രം നിര്‍ദ്ദേശം പിന്‍വലിച്ച് തടിയൂരിയിരുന്നു. ഇപ്പോഴിതാ പ്രണയദിനം ‘മാതാപിതാ ദിനം’ ആയി ആചരിക്കണമെന്ന പുതിയ ആഹ്വാനവുമായി എത്തിയിരിക്കുകയാണ് തീവ്രഹിന്ദു സംഘടനയായ ഹിന്ദു ജനജാഗ്രത സമിതി. മംഗളുളൂരു നഗരത്തിൽ ഫെബ്രുവരി പതിനാലിന് വാലന്‍റൈൻ ദിനാഘോഷങ്ങൾ അനുവദിക്കരുതെന്ന് കാട്ടി സിറ്റി പൊലീസ് കമ്മീഷണർക്ക് നല്‍കിയ കത്തിലാണ് ഈ ആവശ്യം.

‘പ്രണയദിനം പല പെൺകുട്ടികളെയും പ്രണയക്കെണിയിൽ വീഴ്ത്താനുള്ള ദിനമാണ്. പുൽവാമ ആക്രമണമുണ്ടായതിന്‍റെ വാർഷിക ദിനത്തിസല്‍ പ്രണയ ദിനം ആഘോഷിക്കുന്നത് ശരിയല്ല. അതിനാൽ ഫെബ്രുവരി 14 മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആഘോഷിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി നേതാവ് ഭവ്യ ഗൗഡ പറഞ്ഞു.

2009-ലെ പ്രണയദിനത്തിൽ പബ്ബിൽ വാലന്‍റൈന്‍സ് ഡേ ആഘോഷിച്ച യുവാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായ ഇടമാണ് മംഗളുരു. ശ്രീരാമ സേന തലവനായിരുന്ന പ്രമോദ് മുത്തലിക്കിന്‍റെ നേതൃത്വത്തിലായിരുന്നു തീവ്രഹിന്ദുസംഘടനകൾ പബ്ബിലെത്തി യുവതീ യുവാക്കളെ ആക്രമിച്ചത്. അതിനിടെ  വിവാദ ആൾദൈവം അസാറാം ബാപ്പുവും പ്രണയദിനം മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്തു. ഇക്കാര്യമാവശ്യപ്പെട്ട ആസാറാം ബാപ്പു വീണ്ടും വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു.  പോക്സോ, ബലാത്സംഗക്കേസുകളിലടക്കം ശിക്ഷ വിധിക്കപ്പെട്ട ആൾദൈവമാണ് അസാറാം ബാപ്പു.

ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന് കഴിഞ്ഞ ആറാം തീയതി  കേന്ദ്ര മൃഗസംരക്ഷണ ബോർഡ്  ആഹ്വാനം ചെയ്തിരുന്നു. തീരുമാനം വലിയ വിവാദമായതിന് പിന്നാലെ പത്താം തീയതി കേന്ദ്ര മൃഗസംരക്ഷണ ബോർഡ് സെക്രട്ടറി എസ് കെ ദത്ത  തീരുമാനം പിന്‍വലിച്ചു. കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് നടപടി.  പശുക്കളെ കെട്ടിപ്പിടിച്ച് പ്രണയദിനം ആചരിക്കണമെന്ന നിർദേശം സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വിദേശ മാധ്യമങ്ങൾ ഇത് കാര്യമായി റിപ്പോർട്ട് ചെയ്യുകയും അന്താരാഷ്ട്ര തലത്തിലടക്കം വിഷയം ചർച്ചയാവുകയും ചെയ്തു. പിന്നാലെയാണ് തീരുമാനം പിൻവലിക്കാൻ കേന്ദ്രം അടിയന്തര നിർദേശം നൽകിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മേഘാലയയില്‍ യുവ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ വാലന്‍റൈൻസ് ഡേ പ്രചാരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Next Post

തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വളർച്ച,ഒരുവർഷത്തിനിടെ 83.6%അധികം യാത്രക്കാര്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വളർച്ച,ഒരുവർഷത്തിനിടെ 83.6%അധികം യാത്രക്കാര്‍

തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വളർച്ച,ഒരുവർഷത്തിനിടെ 83.6%അധികം യാത്രക്കാര്‍

തുടര്‍ചികിത്സ, ഉമ്മന്‍ ചാണ്ടി ബെംഗളൂരുവിലേക്ക്, പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ കൊണ്ടുപോകും

തുടര്‍ചികിത്സ, ഉമ്മന്‍ ചാണ്ടി ബെംഗളൂരുവിലേക്ക്, പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ കൊണ്ടുപോകും

രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് കലാപത്തിന് കോൺഗ്രസ് ശ്രമം : മുഖ്യമന്ത്രി

ജുഡീഷ്യൽ അന്വേഷണ കമ്മീഷനുകള്‍; പിണറായി സർക്കാര്‍ ചെലവഴിച്ചത് കോടികൾ, നിയമോപദേശങ്ങൾക്ക് 1.5 കോടി മുടക്കി

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

എറണാകുളത്ത് ചുമട്ട് തൊഴിലാളി സിഐടിയു ഓഫീസിൽ തൂങ്ങി മരിച്ചു

സ്വന്തം ശരീരം പരീക്ഷണവസ്തുവാക്കി ബ്രസീലിയൻ യുവാവ്; ശരീരം മുഴുവൻ ടാറ്റൂ, രണ്ടായി പിളർന്ന കൈകൾ

സ്വന്തം ശരീരം പരീക്ഷണവസ്തുവാക്കി ബ്രസീലിയൻ യുവാവ്; ശരീരം മുഴുവൻ ടാറ്റൂ, രണ്ടായി പിളർന്ന കൈകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In