നമ്മുടെ ജീവിതശൈലി, ഉറക്ക രീതികൾ, ഭക്ഷണക്രമം എന്നിവ ശരീരത്തിൽ വളരെയധികം മാറ്റങ്ങൾക്ക് കാരണമാകുകയും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അതുപോലെ, കഫീന്റെ ഉപഭോഗത്തെക്കുറിച്ചും ആരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ചും ഉൾപ്പെടെ അതേക്കുറിച്ച് സംശയങ്ങളും ആശങ്കകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്.
നമ്മുക്കിടയിൽ ഒന്നിലഘധികം കാപ്പി കുടിക്കുന്നവരുണ്ടാകും. കാപ്പി ശരിക്കും ആരോഗ്യത്തിന് ദോഷം ചെയ്യുമോ? കാപ്പി കൊളസ്ട്രോളിന്റെ അളവ് കൂട്ടുമോ?. നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ, വിറ്റാമിൻ ഡി തുടങ്ങിയ ഹോർമോണുകൾ നിർമ്മിക്കാ ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. മാത്രമല്ല ഇത് ഭക്ഷണം ദഹിപ്പിക്കാനും സഹായിക്കുന്നു.
മുട്ടയുടെ മഞ്ഞക്കരു, മാംസം, ചീസ് തുടങ്ങിയ മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങളിൽ കൊളസ്‌ട്രോൾ അടങ്ങിയിട്ടുണ്ടെന്ന് ന്യൂട്രസി ലൈഫ്‌സ്റ്റൈൽ സിഇഒ ന്യൂട്രീഷ്യൻ ഡോ. രോഹിണി പാട്ടീൽ പറഞ്ഞു.
‘കൊളസ്ട്രോൾ യഥാർത്ഥത്തിൽ നമുക്ക് ദോഷകരമല്ല. എന്നാൽ നമ്മൾ വളരെയധികം കൊഴുപ്പ് കഴിക്കുകയാണെങ്കിൽ മിക്കവാറും ട്രാൻസ് ഫാറ്റ് പോലുള്ള മോശം, എൽഡിഎൽ വർദ്ധിക്കുകയും എച്ച്ഡിഎൽ (ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ) കുറയുകയും ചെയ്യും…’ – കൊൽക്കത്തയിലെ ഫോർട്ടിസ് ഹോസ്പിറ്റൽ ആൻഡ് കിഡ്നി ഇൻസ്റ്റിറ്റ്യൂട്ടിലെ കൺസൾട്ടന്റ് ഡയറ്റീഷ്യനായ സോഹിനി ബാനർജി പറഞ്ഞു.
കഫീൻ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നേരിട്ട് വർദ്ധിപ്പിക്കുന്നില്ലെങ്കിലും കൊളസ്‌ട്രോളിന്റെ വർദ്ധനവിന് കാരണമാകുന്ന പരോക്ഷമായ പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമാകുമെന്ന് ഡോ. പാട്ടീൽ പറഞ്ഞു.
ഉദാഹരണത്തിന്, കഫീൻ സമ്മർദ്ദത്തിന് കാരണമാകും. ഇത് കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. കൂടാതെ, കഫീൻ ഇൻസുലിൻ അളവിൽ വർദ്ധനവിന് കാരണമായേക്കാം. ഇത് ഉയർന്ന അളവിലുള്ള എൽഡിഎൽ (മോശം) കൊളസ്ട്രോളിനും താഴ്ന്ന നിലവാരത്തിലുള്ള എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോളിനും കാരണമാകും.
ഫ്രഞ്ച് പ്രസ് ബ്രൂയിംഗ് രീതി ഉപയോഗിച്ച് നാലാഴ്ചയിൽ 5 കപ്പ് കാപ്പി ദിവസം കുടിക്കുന്നത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് 6 മുതൽ 8 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, ഒരു ദിവസം 1-2 കപ്പ് ഉപഭോഗം പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്. അമിതമായാൽ ദോഷം ചെയ്യുമെന്നും ഡോ. പാട്ടീൽ പറഞ്ഞു.