അഗർത്തല: ത്രിപുരയെ രക്ഷിക്കാൻ ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാരിനേ കഴിയൂവെന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉനാകോടി ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ വിജയ സങ്കല്പ് റാലിയിൽ സംസാരിക്കവെ അമിത് ഷാ കോണ്‍ഗ്രസിനും സിപിഎമ്മിനുമെതിരെ കടുത്ത വിര്‍ശനങ്ങളാണ് നടത്തിത്. കോൺഗ്രസ്, സിപിഎം, തിപ്രമോത്ത എന്നീ മൂന്ന് ഭീഷണികളാണ് ത്രിപുര നേരിടുന്നത്. ഇതില്‍ നിന്നും ത്രിപുരയെ രക്ഷിക്കാൻ ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാരിനുമാത്രമേ കഴിയൂവെന്ന് അമിത് ഷാ പറഞ്ഞു.
ത്രിപുരയിലെ ഗോത്രവർഗത്തെ കാലങ്ങളോളം വഞ്ചിച്ച പാർട്ടിയാണ് സി.പി.എമ്മെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഒരു ജനതയെ വഞ്ചിച്ച സിപിഎം ഇപ്പോൾ ഗോത്രവർഗത്തിലുള്ളയാളെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കാണിച്ച് ജനങ്ങളെ വീണ്ടും വഞ്ചിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷത്തിൽ ത്രിപുരയുടെ സമഗ്രവികസനത്തിനായുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിച്ചതെന്നും അമിത്ഷാ പറഞ്ഞു.
കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതിലൂടെ ത്രിപുരയില്‍ സിപിഎം തോൽവി അംഗീകരിച്ചു കഴിഞ്ഞുവെന്നും അമിത്ഷാ പറഞ്ഞു. ബിജെപിയെ ഒറ്റയ്ക്ക് നേരിടാൻ സിപിഎമ്മിനാകില്ല. അതിനവര്‍ കോണ്‍ഗ്രസുമായി കൂട്ടു കൂടി. തങ്ങളുടെ ഒട്ടേറെ പ്രവർത്തകരെ കൊലപ്പെടുത്തിയിട്ടുള്ള സിപിഎമ്മുമായി സഖ്യമുണ്ടാക്കിയതിൽ കോൺഗ്രസ് ലജ്ജിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. സിപിഎം കോണ്‍ഗ്രസ് തിപ്ര മോത സഖ്യത്തിന് വോട്ടു ചെയ്യുന്നത് ‘ജംഗിള്‍ രാജ്’ തിരിച്ചു വരുന്നതിനേ വഴിയൊരുക്കുവെന്നും അമിത്ഷാ പറഞ്ഞു.