ദില്ലി : കേന്ദ്രസർക്കാരിന് കീഴിലെ ദില്ലി വികസന അതോറിറ്റിയുടെ കെട്ടിടം പൊളിക്കലിൽ വീട് നഷ്ടമായി മലയാളികളും. നൂറിലധികം മലയാളി കുടുംബങ്ങൾക്കും വീടുവിട്ടിറങ്ങാൻ നോട്ടീസ് നൽകി. അനധികൃതമെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലിയിലെ വിവിധ കെട്ടിടങ്ങൾ പൊളിക്കുന്നത്. നിയമപരമായി രജിസ്റ്റർ ചെയ്ത കെട്ടിടങ്ങൾ ആണെന്നാണ് ഉടമസ്ഥർ പറയുന്നത്. പ്രതിഷേധവുമായി തെരുവിൽ ഇറങ്ങാൻ ആണ് വീട്ടുടമസ്ഥരുടെ തീരുമാനം. മുൻസിപ്പൽ കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിലുള്ള ബിജെപിയുടെ അമർഷമാണ് നടപടിക്ക് പിന്നിലെന്ന് മലയാളികൾ ആരോപിച്ചു.