• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘ആരെങ്കിലും വന്നൊന്ന് രക്ഷിക്കൂ’, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും യുവാവിന്റെ വാട്ട്സാപ്പ് സ്റ്റാറ്റസ്

by Web Desk 06 - News Kerala 24
February 13, 2023 : 1:55 pm
0
A A
0
‘ആരെങ്കിലും വന്നൊന്ന് രക്ഷിക്കൂ’, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും യുവാവിന്റെ വാട്ട്സാപ്പ് സ്റ്റാറ്റസ്

ലോകത്തെ ആകെ തന്നെ ഞെട്ടിച്ചിരിക്കയാണ് തുർക്കിയിലെയും സിറിയയിലെയും ഭൂചലനം. മരണം മുപ്പതിനായിരത്തിലധികം കടന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ജനങ്ങൾക്ക് ഉണ്ടായിരുന്ന കിടപ്പാടം അടക്കം സകലതും നഷ്ടപ്പെട്ടു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. അതിനൊപ്പം തന്നെ അവിടെ നിന്നുള്ള രക്ഷാപ്രവർത്തനങ്ങളുടെ വാർത്തയും ചിത്രങ്ങളും പുറത്ത് വരുന്നുണ്ട്.

അതിനിടയിൽ ഒരു 20 -കാരൻ വാട്ട്സാപ്പിന്റെ സഹായത്തോടെ കെട്ടിടാവശിഷ്ടങ്ങളുടെ ഇടയിൽ നിന്നും രക്ഷപ്പെട്ടു. ഇസ്താംബൂളിൽ നിന്നുള്ള വിദ്യാർത്ഥിയാണ് ബോറൻ കുബാത്ത്. ഫെബ്രുവരി 6 -ന് രണ്ട് രാജ്യങ്ങളുടെയും അതിർത്തിയിൽ മാരകമായ ഭൂകമ്പം ഉണ്ടായിരുന്ന സമയത്ത് മലത്യയിലെ കുടുംബത്തെ സന്ദർശിക്കാനെത്തിയതായിരുന്നു അവൻ. ഭൂകമ്പത്തെ തുടർന്ന് കെട്ടിടം തകർന്നു വീഴവെ കുബാത്തും അമ്മയും മുത്തശ്ശിയും രണ്ട് അമ്മാവന്മാരും രണ്ടാമത്തെ നിലയിലായിരുന്നു ഉണ്ടായിരുന്നത്.

കുബാത്ത് കെട്ടിടാവശിഷ്ടങ്ങളുടെ ഇടയിൽ‌ നിന്നും വീഡിയോ എടുത്തു. പിന്നീട് അത് വാട്ട്സാപ്പിൽ ഷെയർ ചെയ്തു. അതിൽ കണ്ണീരണിഞ്ഞു നിൽക്കുന്ന കുബാത്തിനെ കാണാം. ആരെങ്കിലും രക്ഷപ്പെടുത്തും എന്ന വിശ്വാസത്തിലാണ് കുബാത്ത് തന്റെ ലൊക്കേഷൻ ഷെയർ ചെയ്തത്. ഈ വാട്ട്സാപ്പ് സ്റ്റാറ്റസ് ആരെങ്കിലും കാണുകയാണ് എങ്കിൽ ഒന്ന് വന്ന് സഹായിക്കൂ എന്നായിരുന്നു കുബാത്ത് എഴുതിയിരുന്നത്. ദയവായി ഞങ്ങളെ വന്ന് രക്ഷിക്കൂ എന്നും കുബാത്ത് എഴുതി.

തന്റെ അമ്മയുടെ അവസ്ഥ നല്ലതാണ് എന്നും എന്നാൽ അമ്മാവന്മാരുടെ അവസ്ഥ എന്താണ് എന്ന് അറിയില്ല എന്നും കുബാത്ത് പറഞ്ഞു. അഞ്ചോ ആറോ മണിക്കൂറുകൾക്ക് ശേഷം കുബാത്തിനെ രക്ഷപ്പെടുത്തി. വീഡിയോ കാണുമ്പോൾ സുഹൃത്തുക്കൾ ആരെങ്കിലും വരുമെന്നും എത്തി രക്ഷിക്കുമെന്നും കരുതിയാണ് വീഡിയോ പോസ്റ്റ് ചെയ്തത് എന്ന് കുബാത്ത് പറയുന്നു. അമ്മയേയും രക്ഷിച്ചു. ഒരു അമ്മാവനെ രക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മറ്റൊരു അമ്മാവനും മുത്തശ്ശിയും ഇപ്പോഴും അവശിഷ്ടങ്ങളുടെ ഇടയിൽ തന്നെയാണ് എന്നും കുബാത്ത് പറഞ്ഞു.

ഇപ്പോഴും ഭൂകമ്പബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നും സഹായം എത്തുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അദാനി ഗ്രൂപ്പ് അന്വേഷണ റിപ്പോർട്ട്; സെബി ഈ ആഴ്ച ധനമന്ത്രിയെ കാണും

Next Post

സംസ്ഥാനത്ത് ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരം, പ്രക്ഷോഭങ്ങൾ പരസ്പരം ആലോചിച്ച് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഉന്നത വിദ്യാഭ്യാസ രംഗത്ത് കാർഷിക, വ്യാവസായിക മേഖലകളുമായി ബന്ധിപ്പിച്ച് സമഗ്രമാറ്റം കൊണ്ടുവരും : മുഖ്യമന്ത്രി

സംസ്ഥാനത്ത് ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരം, പ്രക്ഷോഭങ്ങൾ പരസ്പരം ആലോചിച്ച് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി

പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സി.പി.ഐ.എമ്മെന്ന് കെ. സുരേന്ദ്രൻ

'തുർക്കിയുടെ കാര്യം മോദി നോക്കിക്കോളും, എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത പിണറായി വിജയൻ സര്‍ക്കാര്‍ അത് നോക്കണ്ട'

‘വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ല, ആരോഗ്യവാൻ’: വെളിപ്പെടുത്തലുമായി പി.നെടുമാരൻ

‘വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ല, ആരോഗ്യവാൻ’: വെളിപ്പെടുത്തലുമായി പി.നെടുമാരൻ

ഡല്‍ഹിയില്‍ പൊളിക്കല്‍: പ്രതിഷേധം വ്യാപകം, സ്ത്രീകളടക്കം അറസ്റ്റില്‍

ഡല്‍ഹിയില്‍ പൊളിക്കല്‍: പ്രതിഷേധം വ്യാപകം, സ്ത്രീകളടക്കം അറസ്റ്റില്‍

അപെക്‌സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി

വിളര്‍ച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണമെന്ന് വീണ ജോര്‍ജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In