ഭുവനേശ്വര്‍> സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ മഹാരാഷ്ട്രക്കെതിരെ സമനിലപിടിച്ച് കേരളം. ഇരു ടീമുകളും നാല് വീതം ഗോളുകൾ നേടി. ആദ്യവകുതിയിൽ മൂന്ന് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് കേരളം സമനിലപിടിച്ചത്.
കേരളത്തിനായി വിശാഖ് മോഹനന്, നിജോ ഗില്‍ബര്‍ട്ട്, അര്ജുന് വി, ജോണ്‍ പോള്‍ ജോസ് എന്നിവര്‍ ഗോൾ കണ്ടെത്തി. മഹാരാഷ്ട്രയ്ക്ക് വേണ്ടി സൂഫിയാന് ഷെയ്ഖ് ഇരട്ട ഗോളടിച്ചപ്പോൾ ഹിമാന്‍ഷു പാട്ടീല്‍, സുമിത് ഭണ്ഡാരി എന്നിവർ ഓരോ ഗോൾ വീതം നേടി.