ചെങ്ങന്നൂർ> സർക്കാരിനും മന്ത്രി സജി ചെറിയാനും കൊടിക്കുന്നിൽ സുരേഷ് എം പി യുടെ പ്രശംസ. നാടിന് എന്തൊക്കെ ഇല്ലാതിരുന്നോ ആ അവസ്ഥയിൽ നിന്ന് എല്ലാം നേടുന്ന കാലത്തിലാണ് നാം കടന്നു പോകുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ചെങ്ങന്നൂർ വിദ്യാഭ്യാസ സമുച്ചയത്തിൻ്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു എം പി. പുതിയ റോഡുകൾ ,പാലങ്ങൾ, ജില്ല ആശുപത്രി കെട്ടിടം, സർക്കാർ ഓഫീസുകൾ അടക്കം ചെങ്ങന്നൂർ വികസനത്തിൽ വളരെ മുന്നേറുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
വികസന കാര്യങ്ങളിൽ മന്ത്രി സജി ചെറിയാനോടൊപ്പം എത്താൻ ആർക്കും കഴിയില്ല. ഞാൻ ഒന്നു ശ്രമിച്ചു നോക്കിയെങ്കിലും കഴിഞ്ഞില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ വികസനം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായി ചെങ്ങന്നൂർ മാറി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പദ്ധതി ഉദ്ഘാടനങ്ങൾ നടക്കുന്നത് ചെങ്ങന്നൂരാണ്.











