തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കായി ആരേയും വഴിതടയേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജാഗ്രത കരിങ്കൊടി പ്രതിഷേധത്തിന്റെ ഭാഗമായാണ്. മുൻകൂട്ടി അറിയിച്ചിട്ടല്ലല്ലോ ആരും കരിങ്കൊടി കാണിക്കുന്നത്.
ചില ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രത കൂടിപ്പൊകും, അതിന്റെ ഫലമാണ് നമ്മൾ അനുഭവിക്കുന്നതെന്നും കാനം പറഞ്ഞു. ലൈഫ് മിഷൻ കേസിൽ എം.ശിവശങ്കർ കുറ്റോരാപിതൻ മാത്രമെന്ന് കാനം പറഞ്ഞു. ശിവശങ്കർ തെറ്റു ചെയ്തെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.