• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഐഎംഎഫിന് മുന്നിൽ മുട്ടുമടക്കി പാകിസ്ഥാൻ; ഇന്ധനവിലയിൽ സര്‍വകാല കുതിപ്പ്, ജനം ദുരിതത്തിൽ

by Web Desk 04 - News Kerala 24
February 16, 2023 : 8:27 pm
0
A A
0
ഐഎംഎഫിന് മുന്നിൽ മുട്ടുമടക്കി പാകിസ്ഥാൻ; ഇന്ധനവിലയിൽ സര്‍വകാല കുതിപ്പ്, ജനം ദുരിതത്തിൽ

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ ഇന്ധനവില സർവകാല റെക്കോർഡിൽ. വായ്പ ലഭിക്കുന്നതിനായി ഐഎംഎഫിന്റെ നിർദേശങ്ങൾ അം​ഗീകരിച്ചതിന് പിന്നാലെ, ബുധനാഴ്ച രാത്രി പെട്രോളിന്റെയും ഗ്യാസിന്റെയും വില കുത്തനെ ഉയർത്തി. ഒറ്റ ദിനം 22.20 രൂപ വർധിപ്പിച്ച് പെട്രോൾ വില ലിറ്ററിന് 272 രൂപയായി ഉയർത്തിയെന്ന് ധനകാര്യ വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയാണ് വിലകുതിച്ചുകയറാൻ കാരണമെന്നാണ് വിശദീകരണം. പ്രീമിയം ഡീസലിന്റെ വില 17.20 രൂപ വർധിപ്പിച്ച് ലിറ്ററിന് 280 രൂപയായി. മണ്ണെണ്ണ വില ലിറ്ററിന് 202.73 രൂപയായി ഉയർന്നു. 12.90 രൂപയാണ് വർധിപ്പിച്ചത്. സാധാരണ ഡീസൽ വില 9.68 രൂപ വർധിപ്പിച്ച് 196.68 രൂപയായി. പുതിയ വില വ്യാഴാഴ്ച പുലർച്ചെ 12 മണി മുതൽ പ്രാബല്യത്തിൽ വന്നെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ആവശ്യപ്പെട്ട വായ്പ ലഭിക്കണമെങ്കിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിലെ വർധന വേണമെന്ന് ഐഎംഎഫ് നിർദേശം മുന്നോട്ടുവെച്ചിരുന്നു. നിലവിൽ തന്നെ ഉയർന്ന പണപ്പെരുപ്പം നേരിടുന്ന രാജ്യത്ത് ഇന്ധനവിലവർധന വൻ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ മിനി ബജറ്റ് അവതരിപ്പിച്ചിരുന്നു.

പാകിസ്ഥാനിലെ പണപ്പെരുപ്പം 2023 ആദ്യ പകുതിയിൽ ശരാശരി 33 ശതമാനമായിരിക്കുമെന്ന് മുതിർന്ന സാമ്പത്തിക വിദഗ്ധയായ കത്രീന എൽ പ്രവചിച്ചിരുന്നു. വാർത്ത. മിനി ബജറ്റ് വഴി ബജറ്റ് കമ്മി കുറയ്ക്കാനും നികുതി പിരിവ് സജീവമാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 115 ബില്യൺ രൂപയുടെ നികുതി പിരിച്ചെടുക്കുന്നതിനായി 17 ശതമാനമായിരുന്ന ജനറൽ സെയിൽസ് ടാക്സ് 18 ശതമാനമായി ഉയർത്തി. ബാക്കിയുള്ള 55 ബില്യൺ രൂപ മറ്റ് നടപടികളിലൂടെ ഉണ്ടാക്കുമെന്നാണ് സർക്കാർ പറയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗോൾഡൻ വിസയ്‍ക്ക് പിന്നാലെ ദുബായ്‍യിൽ റിയൽ എസ്റ്റേറ്റ് ബിസിനസുമായി നടി റോമ

Next Post

സോപ്പു വെള്ളം നിറഞ്ഞ വാഷിങ് മെഷീനിൽ വീണ് ഒന്നരവയസ്സുകാരൻ; ശരീരം നീല നിറമായി: അദ്ഭുതരക്ഷ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സോപ്പു വെള്ളം നിറഞ്ഞ വാഷിങ് മെഷീനിൽ വീണ് ഒന്നരവയസ്സുകാരൻ; ശരീരം നീല നിറമായി: അദ്ഭുതരക്ഷ

സോപ്പു വെള്ളം നിറഞ്ഞ വാഷിങ് മെഷീനിൽ വീണ് ഒന്നരവയസ്സുകാരൻ; ശരീരം നീല നിറമായി: അദ്ഭുതരക്ഷ

വാർധക്യത്തിന്റെ വിഷമതകൾ വർധിപ്പിക്കുന്ന അമിതവണ്ണത്തെ തുരത്താൻ 5 കാര്യങ്ങൾ

വാർധക്യത്തിന്റെ വിഷമതകൾ വർധിപ്പിക്കുന്ന അമിതവണ്ണത്തെ തുരത്താൻ 5 കാര്യങ്ങൾ

വൈറ്റമിൻ ഡി കുറഞ്ഞാൽ സംഭവിക്കുന്നത്? ഈ ലക്ഷണങ്ങൾ അവഗണിക്കരുതേ…

വൈറ്റമിൻ ഡി കുറഞ്ഞാൽ സംഭവിക്കുന്നത്? ഈ ലക്ഷണങ്ങൾ അവഗണിക്കരുതേ...

പാക്ക് പേസർ‌ നസീം ഷായ്ക്കു പിറന്നാൾ ആശംസകളുമായി ഉർവശി റൗട്ടേല; മറുപടിയുമായി താരം

പാക്ക് പേസർ‌ നസീം ഷായ്ക്കു പിറന്നാൾ ആശംസകളുമായി ഉർവശി റൗട്ടേല; മറുപടിയുമായി താരം

പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ല; പാർട്ടി നിലപാടിന് ഒപ്പം നിൽക്കും: ശശി തരൂർ

പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ല; പാർട്ടി നിലപാടിന് ഒപ്പം നിൽക്കും: ശശി തരൂർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In