എരുമേലി: കോട്ടയം എരുമേലിയിൽ അമ്മയെ മർദ്ദിച്ച കേസിൽ മകൻ അറസ്റ്റില്‍. എരുമേലി കനകപ്പാലം കാരിത്തോട് ഭാഗത്ത് പാട്ടാളിൽ വീട്ടിൽ ജോസി എന്ന് വിളിക്കുന്ന തോമസ് ജോർജ് എന്നയാളെയാണ് എരുമേലി പൊലീസ് പിടികൂടിയത്. ഓട്ടോ ഡ്രൈവറായ ജോസി മദ്യപിച്ച് വീട്ടിലെത്തി അമ്മയെയും, വല്യമ്മയെയും സ്ഥിരമായി മർദ്ദിച്ചിരുന്നു.
ഇതിനെതിരെ അമ്മ കാഞ്ഞിരപ്പള്ളി കോടതിയിൽ നിന്ന് ഗാർഹിക നിയമപ്രകാരം സംരക്ഷണ ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചു കൊണ്ടാണ് ഇയാൾ അമ്മയെ വീണ്ടും ഉപദ്രവിച്ചത്. അക്രമം തുടര്‍ന്നതോടെ ജോസിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് എരുമേലി പൊലീസ് അറിയിച്ചു.
അതേസമയം, തിരുവനന്തപുരം പുലയനാർകോട്ടയിൽ മർദ്ദനമേറ്റ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ശ്രീ മഹാദേവർ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് അശോകൻ അറസ്റ്റിലായിരുന്നു. ദേവസ്വം സ്വത്തുമായുള്ള അതിർത്തി തർക്കത്തിനിടെ ഇയാൾ വിജയകുമാരിയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് വിജയകുമാരി ആത്മഹത്യ ചെയ്തത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അശോകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയ്ക്കെതിരായ ആക്രമണം, ആയുധം ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അശോകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയ്ക്കെതിരായ ആക്രമണം, ആയുധം ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. അതിർത്തി തർക്കത്തിൽ ക്ഷേത്രം ഭാരവാഹികൾക്കെതിരെ ആത്മഹത്യാകുറിപ്പും ശബ്ദസന്ദേശവും തയ്യാറാക്കിയ ശേഷമാണ് വീട്ടമ്മ ഈ മാസം 11 ന് ആത്മഹത്യ ചെയ്തത്. ശനിയാഴ്ചയാണ് വിജയകുമാരി തൂങ്ങിമരിച്ചത്.
വീടിനോടു ചേർന്നുള്ള മഹാദേവക്ഷേത്രത്തിന്‍റെ ഉപദേശകസമിതി പ്രസിഡന്‍റും അയൽവാസിയുമായ ജി എസ് അശോകനും സംഘവും ആക്രമിച്ചതിൽ മനംനൊന്ത് ജിവനൊടുക്കുന്നുവെന്നാണ് ഫോണിൽ റെക്കോഡ് ചെയ്ത വിജയകുമാരിയുടെ മൊഴിയിൽ പറയുന്നത്. വിജയകുമാരിയെ ആക്രമിച്ചെന്ന പരാതിയിൽ ക്ഷേത്രം പ്രസിഡന്‍റിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.