• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പൃഥ്വി ഷായെയും സുഹൃത്തിനെയും ആക്രമിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍

by Web Desk 06 - News Kerala 24
February 17, 2023 : 11:37 am
in India, News, Sports
Reading Time: 1 min read
0
A A
0
പൃഥ്വി ഷായെയും സുഹൃത്തിനെയും ആക്രമിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായെയും സുഹൃത്തിനെയും ആക്രമിക്കുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍  യുവതി അറസ്റ്റില്‍. സപ്ന ഗില്‍ എന്ന യുവതിയെ ആണ് ഒഡിശ്വര പോലീസ് അറസ്റ്റ് ചെയ്തത്. സപ്നയും സുഹൃത്തുക്കളും ചേര്‍ന്നാണ് സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിന് പൃഥ്വി ഷായെയും സുഹൃത്തിനെയും തടയുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പൃഥ്വിയുടെ സുഹൃത്ത് സുരേന്ദ്ര യാദവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എട്ട് പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പൃഥ്വിയും സുഹൃത്തും ചേര്‍ന്ന് യുവതിയെ ആണ് ആക്രമിച്ചതെന്നും സംഭവ സമയത്ത് പൃഥ്വിയുടെ കൈയില്‍ ഒരു വടിയുണ്ടായിരുന്നുവെന്നും സപ്ന ഗില്ലിന്‍റെ അഭിഭാഷകന്‍ അലി കാഷിഫ് ഖാന്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത സപ്നയെ വൈദ്യപരിശോധനക്കുപോലും പൊലീസ് കൊണ്ടുപോയിട്ടില്ലെന്നും അഭിഭാഷകന്‍ ആരോപിച്ചു.

പൃഥ്വിയുടെ സുഹൃത്താണ് സപ്നയെയും സുഹൃത്തുക്കളെയും ആദ്യം ആക്രമിച്ചതെന്നും ഈ സമയം വടി ഉപയോഗിച്ച് പൃഥ്വിയും ആക്രമിക്കുകയായിരുന്നുവെന്നുമാണ് അഭിഭാഷകന്‍ പറയുന്നത്. സപ്നയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം മുംബൈയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിന് പുറത്താണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സാന്ദാക്രൂസിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ രണ്ട് പേര്‍ വന്ന് സെല്‍ഫി എടുത്തോട്ടെ എന്ന് പൃഥ്വി ഷായോട് ചോദിച്ചിരുന്നു. ആദ്യം വന്ന രണ്ടുപേര്‍ക്കൊപ്പം സെല്‍ഫി എടുത്തെങ്കിലും പിന്നീട് ഇതേ ആളുകള്‍ വേറെ ചിലരെ കൂട്ടി എത്തി സെല്‍ഫി എടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.

എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ വന്നതാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞിട്ടും സെല്‍ഫി എടുക്കാന്‍ വന്നവര്‍ മടങ്ങിപ്പോയില്ല. ഒടുവില്‍ ഹോട്ടല്‍ മാനേജരെ വിളിച്ച് പരാതി പറഞ്ഞപ്പോള്‍ മാനേജര്‍ ഇവരോട് ഹോട്ടല്‍ വിട്ടുപോകാന്‍ നിര്‍ദേശിച്ചു. പുറത്തുപോയ ഇവര്‍ ഷായും സുഹൃത്തും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നവതുവരെ ഹോട്ടലിന് പുറത്ത് കാത്തു നിന്നു. ഇരുവരും കാറില്‍ ഹോട്ടലിന് പുറത്തെത്തിയപ്പോള്‍ ബേസ്ബോള്‍ ബാറ്റുകൊണ്ട് കാറിന് നേരെ ആക്രമണം നടത്തുകയായിരുന്നു.

സുഹൃത്തിന്‍റെ ബിഎംഡബ്ല്യു കാറിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. പൃഥ്വി ഷാ കാറിലുണ്ടായിരുന്നതിനാല്‍ കൂടുതല്‍ തര്‍ക്കത്തിന് നില്‍ക്കാതെ മറ്റൊരു കാറില്‍ അവിടെ നിന്ന് രക്ഷപ്പെട്ട തങ്ങളെ അക്രമികള്‍ പിന്തുടരുകയും ജോഗേശ്വരി ലോട്ടസ് പെട്രോള്‍ പമ്പിന് സമീപത്ത് എത്തിയപ്പോള്‍ കാര്‍ ‍ തടഞ്ഞു നിര്‍ത്തുകയും ചെയ്തു. ഒരു സ്ത്രീ വന്ന് പൊലിസില്‍ പരാതി നല്‍കാതിരിക്കണമെങ്കില്‍ 50000 രൂപ നല്‍കണമെന്ന്  ആവശ്യപ്പെട്ടുവെന്നും പൃഥ്വിയുടെ സുഹൃത്ത് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കടത്ത് നടത്തിയ ഏജന്റ് പറ്റിച്ചെന്ന് പരാതി; മുതലമടയിൽ കർഷകർ ജപ്തി ഭീഷണിയിൽ

Next Post

ബീച്ചില്‍ നടക്കാനിറങ്ങിയ യുവതി കണ്ടെത്തിയത് 166 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ദിനോസറിന്‍റെ കാല്‍പാട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബീച്ചില്‍ നടക്കാനിറങ്ങിയ യുവതി കണ്ടെത്തിയത് 166 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ദിനോസറിന്‍റെ കാല്‍പാട്

ബീച്ചില്‍ നടക്കാനിറങ്ങിയ യുവതി കണ്ടെത്തിയത് 166 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ദിനോസറിന്‍റെ കാല്‍പാട്

പശുക്കടത്ത് ആരോപണം: രണ്ട് യുവാക്കളെ ചുട്ടുകൊന്നു; പരാതിയിൽ ബജ്റം​ഗ്ദൾ പ്രവർത്തകർക്കെതിരെ കേസ്

പശുക്കടത്ത് ആരോപണം: രണ്ട് യുവാക്കളെ ചുട്ടുകൊന്നു; പരാതിയിൽ ബജ്റം​ഗ്ദൾ പ്രവർത്തകർക്കെതിരെ കേസ്

കൊച്ചി മെട്രോ പാളത്തില്‍ ചരിവ് ; ഗുരുതരമല്ലെന്ന് പ്രാഥമിക വിലയിരുത്തല്‍ – പരിശോധന

കൊച്ചി മെട്രോ: യാത്രക്കാർ 80000 മാത്രം, വേണ്ടത് 3.5 ലക്ഷം; രണ്ടാം ഘട്ടം വൈകാൻ കാരണം ഈ കുറവ്

​ഗുജറാത്തിലെ ​ഗ്രാമങ്ങളിൽ പതിച്ചത് അപൂർവ്വ ഉൽക്കാശിലകൾ; ബുധന്റേതുമായി സാമ്യം, ​ഗ്രഹപരിണാമ പഠനങ്ങൾക്ക് സഹായകം

​ഗുജറാത്തിലെ ​ഗ്രാമങ്ങളിൽ പതിച്ചത് അപൂർവ്വ ഉൽക്കാശിലകൾ; ബുധന്റേതുമായി സാമ്യം, ​ഗ്രഹപരിണാമ പഠനങ്ങൾക്ക് സഹായകം

വരനെ സി​ഗരറ്റും പാനും നൽകി സ്വീകരിക്കുന്ന വധുവിന്റെ അമ്മ, വൈറലായി വിവാഹച്ചടങ്ങിന്റെ വീഡിയോ

വരനെ സി​ഗരറ്റും പാനും നൽകി സ്വീകരിക്കുന്ന വധുവിന്റെ അമ്മ, വൈറലായി വിവാഹച്ചടങ്ങിന്റെ വീഡിയോ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021