• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

​ഗുജറാത്തിലെ ​ഗ്രാമങ്ങളിൽ പതിച്ചത് അപൂർവ്വ ഉൽക്കാശിലകൾ; ബുധന്റേതുമായി സാമ്യം, ​ഗ്രഹപരിണാമ പഠനങ്ങൾക്ക് സഹായകം

by Web Desk 06 - News Kerala 24
February 17, 2023 : 11:48 am
in India, News
Reading Time: 1 min read
0
A A
0
​ഗുജറാത്തിലെ ​ഗ്രാമങ്ങളിൽ പതിച്ചത് അപൂർവ്വ ഉൽക്കാശിലകൾ; ബുധന്റേതുമായി സാമ്യം, ​ഗ്രഹപരിണാമ പഠനങ്ങൾക്ക് സഹായകം

ദില്ലി: ഗുജറാത്തിലെ ഗ്രാമങ്ങളില്‍ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആകാശത്തുനിന്ന് പതിച്ചത് അപൂര്‍വമായ ഉല്‍ക്കാശിലകളെന്ന് ഗവേഷകര്‍.  ഇവയ്ക്ക് ബുധന്‍ ഗ്രഹത്തിന്റെ ഉപരിതലവുമായി സാമ്യമുണ്ടെന്ന് വ്യക്തമായി. ഗ്രഹപരിണാമത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക്  ഈ ഉൽക്കാശിലകൾ സഹായകമാണെന്നും ഗവേഷകര്‍ പറയുന്നു. ഉത്തർപ്രദേശിലെ ​ഗോരഖ്പൂരിൽ 1852ലാണ് ഇതിനു സമാനമായ ഉൽക്ക ഏറ്റവുമൊടുവിൽ കണ്ടെത്തിയത്.

ബനസ്കന്ധ ജില്ലയിലെ ദേവ്ദര്‍ താലൂക്കിലുള്ള റാവേല്‍, രന്തീല ഗ്രാമങ്ങളിലാണ്  ഓ​ഗസ്റ്റ് 17ന് വൈകുന്നേരം ഉല്‍ക്കാശിലകള്‍ പതിച്ചത്. ജെറ്റ് വിമാനം സഞ്ചരിക്കുമ്പോഴുണ്ടാകുന്നതിന് സമാനമായ ശബ്ദത്തോടെയാണ് ഇവ താഴേക്ക് പതിച്ചത്. വീഴ്ചയുടെ ശക്തിയിൽ ഒരു വീടിന്റെ  വരാന്തയിലെ ടൈലുകള്‍ തകര്‍ന്ന് കുഴിയുണ്ടായി. ഒരു മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞുവീണതായും കണ്ടെത്തി. സൾഫർ ​ഗന്ധമുണ്ടായിരുന്നതായും ​​ഗ്രാമീണർ പറഞ്ഞു. 200 ഗ്രാംവരെ ഭാരമുള്ള ഉൽക്കാശിലകൾ അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ഗവേഷകരാണ് പഠനത്തിനായി ഏറ്റെടുത്തത്. ഇവരുടെ പഠനറിപ്പോർട്ട് ‘കറന്റ് സയന്‍സ്’  ജേണലില്‍ പ്രസിദ്ധീകരിച്ചു.

ബഹിരാകാശ ഗോളങ്ങളില്‍ നിന്ന് ചിതറുന്ന ഭാഗങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നാണ് ഉല്‍ക്കകളാകുന്നത്. ഓബ്രൈറ്റ് വിഭാഗത്തിലുള്ള അപൂര്‍വമായ ഉല്‍ക്കാശകലങ്ങളാണ് ​ഗുജറാത്തിൽ കണ്ടെത്തിയതെന്നും ഭൂമിയിലേക്കുള്ള വരവില്‍ ഇവ പലതായി പൊട്ടിവീണവയാണെന്നും പഠനറിപ്പോർട്ടില്‍ പറയുന്നു. റിഫ്‌ളക്റ്റന്‍സ് സ്‌പെക്ട്രോസ്‌കോപ്പി ഉപയോഗിച്ചുള്ള പഠനത്തില്‍ മാംഗനീസ് ധാരാളമുള്ള പൈറോക്‌സിന്‍ ഈ ഉല്‍ക്കയില്‍ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ബുധന്റെ ഉപരിതലത്തില്‍ നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളും സമാനമാകയാല്‍ ഭാവിയിലെ പഠനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണിവയെന്നും ഗവേഷകര്‍ പറയുന്നു. സാധാരണ ഉൽക്കാശിലകളിൽ കാണപ്പെടുന്ന ഉരുണ്ട തരികളില്ലാത്തവയാണ് ഓബ്രൈറ്റുകള്‍. 170 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഗുജറാത്തിൽ ഉല്‍ക്കാപാതം ഉണ്ടായിരിക്കുന്നത്. 1836-ല്‍ ഫ്രാന്‍സിലുണ്ടായതാണ് ശാസ്ത്രലോകത്തിന്റെ ശ്രദ്ധയില്‍  പെടുന്ന ആദ്യത്തെ ഓബ്രൈറ്റ് വീഴ്ച.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊച്ചി മെട്രോ: യാത്രക്കാർ 80000 മാത്രം, വേണ്ടത് 3.5 ലക്ഷം; രണ്ടാം ഘട്ടം വൈകാൻ കാരണം ഈ കുറവ്

Next Post

വരനെ സി​ഗരറ്റും പാനും നൽകി സ്വീകരിക്കുന്ന വധുവിന്റെ അമ്മ, വൈറലായി വിവാഹച്ചടങ്ങിന്റെ വീഡിയോ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വരനെ സി​ഗരറ്റും പാനും നൽകി സ്വീകരിക്കുന്ന വധുവിന്റെ അമ്മ, വൈറലായി വിവാഹച്ചടങ്ങിന്റെ വീഡിയോ

വരനെ സി​ഗരറ്റും പാനും നൽകി സ്വീകരിക്കുന്ന വധുവിന്റെ അമ്മ, വൈറലായി വിവാഹച്ചടങ്ങിന്റെ വീഡിയോ

യുഎഇയില്‍ സ്വര്‍ണവില ഈ വര്‍ഷം ആദ്യമായി 200 ദിര്‍ഹത്തിന് താഴെയെത്തി ; കടകളില്‍ തിരക്കേറുന്നു

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം; വെള്ളിയുടെ വിലയും വീണു

‘നല്ല കാര്യങ്ങള്‍ സംഭവിച്ചാല്‍ ചിലരുടെ പ്രതികരണങ്ങള്‍’; ട്വീറ്റുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

'നല്ല കാര്യങ്ങള്‍ സംഭവിച്ചാല്‍ ചിലരുടെ പ്രതികരണങ്ങള്‍'; ട്വീറ്റുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

പൊതുമേഖല പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍

'സിപിഎമ്മിന് ശിവശങ്കറുമായി ബന്ധമില്ല; ശുഹൈബ് കേസിൽ സിബിഐ അന്വേഷണം വേണ്ട': എംവി ഗോവിന്ദൻ

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി, മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി, മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021