• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആശുപത്രി ആംബുലൻസ് വിട്ടുനൽകിയില്ല; നവജാത ശിശുവിന്റെ മൃതദേഹം ഇരുചക്ര വാഹനത്തില്‍ വീട്ടിലെത്തിച്ച് മാതാപിതാക്കള്‍

by Web Desk 04 - News Kerala 24
February 17, 2023 : 2:37 pm
0
A A
0
ആശുപത്രി ആംബുലൻസ് വിട്ടുനൽകിയില്ല; നവജാത ശിശുവിന്റെ മൃതദേഹം ഇരുചക്ര വാഹനത്തില്‍ വീട്ടിലെത്തിച്ച് മാതാപിതാക്കള്‍

വിശാഖപട്ടണം: ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് പതിനാല് ദിവസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹവുമായി ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച് മാതാപിതാക്കള്‍. ആന്ധ്രാപ്രദേശിലാണ് സംഭവം. ആംബുലന്‍സ് വിട്ട് നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകാത്തതോടെയാണ് 100 കിലോമീറ്ററിലധികമാണ് മൃതദേഹവുമായി ഇവര്‍ക്ക് സഞ്ചരിക്കേണ്ടി വന്നത്.

വിശാഖ പട്ടണത്തെ കിങ് ജോര്‍ജ് ഹോസ്പിറ്റലിൽ നിന്ന് പടേരു വരെയാണ് കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കള്‍ സഞ്ചരിച്ചത്. ഫെബ്രുവരി രണ്ടിനാണ് ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത്. പടേരുവിലായിരുന്നു കുഞ്ഞിന്റെ ജനനം. എന്നാല്‍ കുട്ടിയ്ക്ക് ജനിച്ചയുടനെ പെരിനാറ്റല്‍ അസ്ഫിക്‌സിയ എന്ന രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിശാഖപട്ടണത്തുള്ള കിങ് ജോര്‍ജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഇക്കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരിച്ചത്.

തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോകാനായി ആംബുലന്‍സ് വിട്ട് നല്‍കാന്‍ ആശുപത്രി അധികൃതരോട് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ആംബുലന്‍സ് ഇല്ലെന്ന് പറഞ്ഞ് ജീവനക്കാര്‍ ഈ ആവശ്യം തള്ളിയെന്നാണ് കുഞ്ഞിന്റെ മാതാപിതാക്കളുടെ ആരോപണം. ശേഷം കുഞ്ഞിന്റെ മൃതദേഹവുമായി തങ്ങളുടെ ഗ്രാമമായ പടേരുവിലേക്ക് ദമ്പതികള്‍ ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്നു. പടേരുവിലെ കുമഡ ഗ്രാമത്തിലാണ് ഇവരുടെ വീട്. പിന്നീട് പടേരുവില്‍ നിന്ന് ഒരു ആംബുലന്‍സിലാണ് കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്.

എന്നാൽ ആംബുലന്‍സ് നിഷേധിച്ചിട്ടില്ലെന്ന് കെ.ജി.എച്ച് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. അശോക് കുമാര്‍ പറഞ്ഞു. ആംബുലന്‍സ് വിട്ട് നല്‍കില്ലെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും കുറച്ച് സമയം എടുക്കുമെന്നാണ് പറഞ്ഞതെന്നുമായിരുന്നു സൂപ്രണ്ടിന്റെ വാദം.

‘കുഞ്ഞിന്റെ മാതാപിതാക്കള്‍ അല്‍പ്പം കൂടി ക്ഷമ കാണിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ആംബുലന്‍സ് നല്‍കുമായിരുന്നു. കുഞ്ഞ് മരിക്കുന്നത് രാവിലെ 7.50നാണ്. മൃതദേഹം വിട്ട് നല്‍കിയത് 8.30നാണ്. തുടര്‍ന്ന് ഞങ്ങള്‍ ട്രൈബല്‍ സെല്ലുമായി ബന്ധപ്പെട്ടിരുന്നു. പത്ത് മിനിറ്റിനുള്ളില്‍ ആംബുലന്‍സ് എത്തിക്കണമെന്നും പറഞ്ഞു. എന്നാല്‍ അതിന് കാത്ത് നില്‍ക്കാതെ ദമ്പതികള്‍ കുഞ്ഞിന്റെ മൃതദേഹവുമായി പോകുകയായിരുന്നു. 9.15നാണ് ആംബുലന്‍സ് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് വിഷയം ഞങ്ങള്‍ ഡിഎംഎച്ച്ഒയെ അറിയിച്ചു. പിന്നീട് പടേരുവിലെ ഐടിഡിഎ പിഒയെയും അറിയിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ ദമ്പതികളെ കണ്ടെത്തുകയും അവിടെ നിന്ന് ആംബുലന്‍സ് സൗകര്യം നല്‍കുകയുമായിരുന്നു’-എന്ന് ആശുപത്രി സൂപ്രണ്ടന്റ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മറ്റൊരു വേഗവിപ്ലവത്തിന് തിരികൊളുത്താൻ പ്രധാനമന്ത്രി, ഈ മഹാനഗരങ്ങള്‍ തമ്മിലുള്ള ദൂരം ഇനിവെറും 90 മിനിറ്റ്!

Next Post

വിശ്വനാഥന്റെ ഷര്‍ട്ട് കണ്ടെത്തി, പോക്കറ്റിൽ ഉണ്ടായിരുന്നത് ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആത്മഹത്യ ചെയ്ത ആദിവാസി യുവാവിനെതിരെ ആൾക്കൂട്ട മർദ്ദനം നടന്നതിന് പ്രാഥമിക തെളിവുകൾ ഇല്ലെന്ന് പോലീസ്

വിശ്വനാഥന്റെ ഷര്‍ട്ട് കണ്ടെത്തി, പോക്കറ്റിൽ ഉണ്ടായിരുന്നത് ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും

‘ഇന്ത്യയുടെ ജനാധിപത്യത്തിൽ വിദേശശക്തികൾ ഇടപെടുന്നു’- ജോർജ്ജ് സോറോസിന്റെ പരാമർശത്തിനെതിരെ ബി.ജെ.പി

‘ഇന്ത്യയുടെ ജനാധിപത്യത്തിൽ വിദേശശക്തികൾ ഇടപെടുന്നു’- ജോർജ്ജ് സോറോസിന്റെ പരാമർശത്തിനെതിരെ ബി.ജെ.പി

കോന്നിയിൽ നിന്ന് നോർവേയിലേക്ക് കായ വറുത്തത് അയച്ചു; കിട്ടിയത് എലി കരണ്ട പായ്ക്കറ്റ് -തപാൽ വകുപ്പിന് പരാതി

കോന്നിയിൽ നിന്ന് നോർവേയിലേക്ക് കായ വറുത്തത് അയച്ചു; കിട്ടിയത് എലി കരണ്ട പായ്ക്കറ്റ് -തപാൽ വകുപ്പിന് പരാതി

തീരശോഷണത്തെ ഗൗരവത്തോടെ കാണണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉപദേശകൻ

തീരശോഷണത്തെ ഗൗരവത്തോടെ കാണണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉപദേശകൻ

പേൾ ടവർ ബി5 ഫ്ലാറ്റ്, 25 നില കെട്ടിടത്തിൽ തീപിടിത്തം; മലയാളികൾ അടക്കം നൂറുകണക്കിന് കുടുംബങ്ങൾ, ഒഴിപ്പിക്കുന്നു

പേൾ ടവർ ബി5 ഫ്ലാറ്റ്, 25 നില കെട്ടിടത്തിൽ തീപിടിത്തം; മലയാളികൾ അടക്കം നൂറുകണക്കിന് കുടുംബങ്ങൾ, ഒഴിപ്പിക്കുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In