ദില്ലി: ദില്ലി മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ കോടതിയിൽ ബി ജെ പിക്ക് തിരിച്ചടി. മേയർ തെരഞ്ഞെടുപ്പിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വോട്ട് അനുവദിക്കണമെന്ന ബി ജെ പി ആവശ്യം കോടതി തള്ളി. മേയർ തെരഞ്ഞെടുപ്പിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ അനുമതിയില്ലെന്ന് കോടതി വ്യക്തമാക്കി. മേയർ തിരഞ്ഞെടുപ്പിനുള്ള തിയതി 24 മണിക്കൂറിനുള്ളിൽ നിശ്ചയിക്കണമെന്നും കോടതി നിർദേശിച്ചു. ആദ്യ യോഗത്തിൽ മേയർ തെരഞ്ഞെടുപ്പ് നടത്തണമെന്നും രണ്ടാമത്തെ യോഗത്തിൽ മേയർ വരണാധികാരിയാകണമെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു.