ശിവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട നാളെ രാജ്യത്തെ വിവിധ നഗരങ്ങളിലെ ബാങ്കുകൾ അടഞ്ഞു കിടക്കും. പണമിടപാടുകൾക്കായി ബാങ്കിലെത്തുന്നതിനു മുൻപ് അവധി ദിനങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നാളെ നടത്താനിരുന്ന ബാങ്കിങ് പ്രവർത്തനങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ ഈ നഗരങ്ങളിലെ ഉപയോക്താക്കൾ ഓർമ്മിക്കണം. അല്ലെങ്കിൽ ബാങ്കിലെത്തി മടങ്ങേണ്ടി വരും.
പണം നിക്ഷേപിക്കാനും, പിൻവലിക്കാനും ട്രാൻസ്ഫർ ചെയ്യാനും തുടങ്ങി നിരവധി കാര്യങ്ങൾക്കായി ബാങ്ക് സന്ദർശിക്കേണ്ട ആവശ്യം വരാറുണ്ട്. എന്നാൽ ബാങ്കിൽ എത്തുമ്പോൾ അവധിയാണെങ്കിലോ? അതിനാൽ ബാങ്ക് അവധികൾ മനസിലാക്കിയ ശേഷം മാത്രം സാമ്പത്തിക ഇടപാടുകൾ പ്ലാൻ ചെയ്യുക, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിസ്റ്റ് പ്രകാരം 2023 ഫെബ്രുവരിയിൽ 10 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയുള്ള അവധി ഇതിൽ ഉൾപ്പെടുന്നു. പ്രാദേശികമായുള്ള അവധികൾ ഉൾപ്പടെ ബാങ്കുകളുടെ അവധി ദിനങ്ങൾ പ്രഖ്യാപിക്കുന്നത് റിസർവ് ബാങ്കാണ്. എല്ലാ മാസവും ഏതൊക്കെ ദിവസം ബാങ്കുകൾ തുറക്കും ഏതൊക്കെ ദിവസം ബാങ്കുകൾ അവധിയായിരിക്കും എന്നുള്ളത് റിസർവ് ബാങ്കിന്റെ കലണ്ടർ പരിശോധിച്ചാൽ അറിയാം
ഫെബ്രുവരി 18-ന് ശിവരാത്രിയോട് അനുബന്ധിച്ച് ബാങ്ക് അവധിയുള്ള നഗരങ്ങൾ
അഹമ്മദാബാദ്
ബേലാപൂർ
ബെംഗളൂരു
ഭോപ്പാൽ
ഭുവനേശ്വർ
ഡെറാഡൂൺ
ഹൈദരാബാദ് (എപി, തെലങ്കാന)
ജമ്മു, കാൺപൂർ
കൊച്ചി
ലഖ്‌നൗ
മുംബൈ
നാഗ്പൂർ
റായ്പൂർ
റാഞ്ചി
ഷിംല
ശ്രീനഗർ
തിരുവനന്തപുരം
ഫെബ്രുവരി 18-ന് ശിവരാത്രിയോട് അനുബന്ധിച്ച് ബാങ്കുകൾ തുറക്കുന്ന നഗരങ്ങൾ
ഡൽഹി
ഗോവ
ബീഹാർ
മേഘാലയ.
ത്രിപുര
മിസോറാം
ചണ്ഡീഗഡ്
തമിഴ്നാട്
സിക്കിം
അസം
മണിപ്പൂർ
രാജസ്ഥാൻ
ബംഗാൾ