ന്യൂഡൽഹി ∙ ചെലവുചുരുക്കലിന്റെ ഭാഗമായി ട്വിറ്ററിന്റെ ഡൽഹിയിലെയും മുംബൈയിലെയും ഓഫിസുകൾ അടച്ചുപൂട്ടി. ജീവനക്കാർക്കു വീട്ടിലിരുന്നു ജോലി ചെയ്യാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണു സൂചന. ബെംഗളൂരുവിലെ ഓഫിസ് തുടർന്നും പ്രവർത്തിക്കുമെന്നറിയുന്നു. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തശേഷം ആഗോളതലത്തിൽ 7,000 ൽ ഏറെ ജീവനക്കാരുണ്ടായിരുന്നത് 2,300 ആയി കുറച്ചിരുന്നു.