• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അടുത്ത 4 വർഷവും വൈദ്യുതിനിരക്ക് വർധനയ്ക്ക് കെഎസ്ഇബി; നിർദേശം സമർപ്പിച്ചു

by Web Desk 04 - News Kerala 24
February 18, 2023 : 8:09 am
in Kerala, News
0
A A
0
അടുത്ത 4 വർഷവും വൈദ്യുതിനിരക്ക് വർധനയ്ക്ക് കെഎസ്ഇബി; നിർദേശം സമർപ്പിച്ചു

തിരുവനന്തപുരം ∙ അടുത്ത 4 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നിർദേശം റഗുലേറ്ററി കമ്മിഷൻ മുൻപാകെ വൈദ്യുതി ബോർഡ് സമർപ്പിച്ചു. 2023–24 സാമ്പത്തിക വർഷം യൂണിറ്റിനു ശരാശരി 40 പൈസയും 2024–25ൽ 36 പൈസയും 2025–26ൽ 13 പൈസയും 2026–27ൽ ഒരു പൈസയും വർധിപ്പിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം.

റഗുലേറ്ററി കമ്മിഷൻ ഇത് അതേപടി അംഗീകരിക്കില്ല. ഹിയറിങ് നടത്തിയ ശേഷം കമ്മിഷൻ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ ജൂൺ 26നു നിലവിൽ വന്ന നിരക്ക് വർധനയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിരക്ക് നിർദേശങ്ങൾ ബോർഡ് സമർപ്പിച്ചത്. കഴിഞ്ഞ വർഷം 1010.94 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുന്ന വർധനയാണ് അനുവദിച്ചത്.

പുതിയ നിർദേശമനുസരിച്ച് നിരക്കു വർധനയിലൂടെ 2023–24ൽ 1044.43 കോടി രൂപയുടെയും 2024–25ൽ 834.17 കോടിയുടെയും അധിക വരുമാനമാണ് ബോർഡ് പ്രതീക്ഷിക്കുന്നത്. തുടർന്നു 2025–26ൽ 472.64 കോടിയും 2026–27ൽ 29.80 കോടിയും പ്രതീക്ഷിക്കുന്നു. 5 വർഷത്തെ നിരക്കു വർധന ഒന്നിച്ചു തീരുമാനിക്കാൻ റഗുലേറ്ററി കമ്മിഷൻ നേരത്തേ നിശ്ചയിച്ചിരുന്നെങ്കിലും ഒരു വർഷത്തെ നിരക്കു മാത്രമേ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നുള്ളൂ. അടുത്ത 4 വർഷത്തെ നിർദേശം പ്രത്യേകം സമർപ്പിക്കണമെന്ന് അന്നു കമ്മിഷൻ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് പുതിയ നിരക്കു നിർദേശം ബോർഡ് സമർപ്പിച്ചത്. അടുത്ത ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെയുള്ള പുതുക്കിയ നിരക്കുകളാണ് ഇത്.

ബിപിഎല്ലുകാർക്ക് വർധനയില്ല. സബ്സിഡിയുള്ള ഉപയോക്താക്കൾ, എൻഡോസൾഫാൻ ഇരകളുടെ കുടുംബങ്ങൾ, ബിപിഎൽ കുടുംബങ്ങൾ, ജലവിതരണ പദ്ധതികൾ എന്നിവയ്ക്ക് നിലവിലുള്ള ആനുകൂല്യങ്ങൾ തുടരും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹിജാബ് പ്രക്ഷോഭ പരാമർശം: ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യാ സന്ദർശനം റദ്ദാക്കി

Next Post

ഗൂഗിൾ പിരിച്ചുവിടൽ തുടങ്ങി ; യുഎസിൽ ആദ്യഘട്ട നടപടികൾ ആരംഭിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗൂഗിൾ പിരിച്ചുവിടൽ തുടങ്ങി ; യുഎസിൽ ആദ്യഘട്ട നടപടികൾ ആരംഭിച്ചു

ഗൂഗിൾ പിരിച്ചുവിടൽ തുടങ്ങി ; യുഎസിൽ ആദ്യഘട്ട നടപടികൾ ആരംഭിച്ചു

ക്രിമിനലുകളുടെ പരാമർശത്തോട് പ്രതികരിക്കാനില്ല: എം വി ഗോവിന്ദൻ

ക്രിമിനലുകളുടെ പരാമർശത്തോട് പ്രതികരിക്കാനില്ല: എം വി ഗോവിന്ദൻ

നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കറക്കം, തരം കിട്ടിയാല്‍ മോഷണം; 19 കാരനെ പൊക്കി പൊലീസ്

നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കറക്കം, തരം കിട്ടിയാല്‍ മോഷണം; 19 കാരനെ പൊക്കി പൊലീസ്

പാലക്കാട് ഫർണീച്ചർ സ്ഥാപനത്തിൽ തീപിടിത്തം

പാലക്കാട് ഫർണീച്ചർ സ്ഥാപനത്തിൽ തീപിടിത്തം

താൽക്കാലിക വിസിയെ മാറ്റാൻ ഗവർണർ തയാറായേക്കില്ല

താൽക്കാലിക വിസിയെ മാറ്റാൻ ഗവർണർ തയാറായേക്കില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021