• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വർക്ക് ഫ്രം ഹോം, ബിറ്റ് കോയിൻ…: തട്ടിപ്പോട് തട്ടിപ്പ്; 49 കാരിയ്ക്ക് നഷ്ടമായത് 10 ലക്ഷം രൂപ

by Web Desk 06 - News Kerala 24
February 18, 2023 : 2:54 pm
0
A A
0
വർക്ക് ഫ്രം ഹോം, ബിറ്റ് കോയിൻ…: തട്ടിപ്പോട് തട്ടിപ്പ്; 49 കാരിയ്ക്ക് നഷ്ടമായത് 10 ലക്ഷം രൂപ

ഊരും പേരും മുഖവും ഒന്നുമില്ലാത്ത തട്ടിപ്പ് സംഘങ്ങൾ ഓൺലൈനിൽ ചതിക്കുഴികൾ തീർക്കുന്നതിന്‍റെ വാർത്തകൾ ഓരോ ദിവസവും പുറത്തുവരുന്നുണ്ടെങ്കിലും ഇപ്പോഴും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല. കഴിഞ്ഞ ദിവസം മുംബൈയിൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ വീണ സ്ത്രീക്ക്  പത്ത് ലക്ഷം രൂപ നഷ്ടമായി. വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാനുള്ള മാർഗ്ഗം വാഗ്ദാനം ചെയ്ത് കൊണ്ടാണ് തട്ടിപ്പ് സംഘാംഗങ്ങൾ 49 കാരിയായ സ്ത്രീയെ വലയിലാക്കിയത്. പരാതിയുമായി ഇവർ ഇപ്പോൾ പോലീസിനെ സമീപിച്ചിരിക്കുകയാണ്.

ഫേസ്ബുക്കിൽ ‘വർക്ക് ഫ്രം ഹോം’ പരസ്യം കണ്ട സ്ത്രീ, തനിക്ക് ജോലി ചെയ്യാൻ താല്പര്യമുണ്ടെന്ന് അറിയിച്ച് പരസ്യത്തിന് താഴെ കമന്‍റ് ചെയ്തു. ഉടൻ തന്നെ മെസഞ്ചർ ആപ്പിൽ യുവതിയെ തേടി സന്ദേശമെത്തി. ജോലി ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ മറ്റ് വിവരങ്ങൾ അറിയാൻ കമ്പനി അധികൃതർക്ക് ബന്ധപ്പെടാൻ യുവതിയുടെ നമ്പർ ആവശ്യപ്പെട്ട് കൊണ്ടായിരുന്നു മെസ്സേജ്. അവർ ഉടൻതന്നെ തന്‍റെ നമ്പർ മെസ്സഞ്ചറിൽ അയച്ച് കൊടുക്കുകയും തൊട്ടടുത്ത നിമിഷം അവരെ തേടി ഒരു ഫോണ്‍ കോൾ വരികയും ചെയ്തു.

തങ്ങൾ അയച്ച് തരുന്ന യൂട്യൂബ് വീഡിയോ ലിങ്ക്കൾ തുറന്ന് അവയ്ക്ക് ലൈക്ക് ചെയ്യുക എന്നതായിരുന്നു യുവതിക്ക് അവർ നൽകിയ ജോലി. ലൈക്ക് ചെയ്തതിന് ശേഷം അതിന്‍റെ സ്ക്രീൻഷോട്ട് കമ്പനിക്ക് അയച്ച് കൊടുക്കുന്ന മുറയ്ക്ക് ഓൺലൈനായി പണം ബാങ്ക് അക്കൗണ്ടിൽ കയറും. ആദ്യ വീഡിയോകൾ ലൈക്ക് ചെയ്തപ്പോൾ ഇവരുടെ അക്കൗണ്ടിൽ 150 രൂപ കയറി. അതോടെ ഇവർക്ക് തന്നെ ജോലി ഏൽപ്പിച്ചവരോടുള്ള വിശ്വാസം വർദ്ധിച്ചു. എന്നാൽ, ഏതാനും ദിവസങ്ങൾ കഴിഞ്ഞതോടെ നിരവധി വീഡിയോകൾ ലൈക്ക് ചെയ്തെങ്കിലും പണമെന്നും അക്കൗണ്ടിൽ കയറിയില്ല. അപ്പോൾ അവർ കമ്പനിയുമായി ബന്ധപ്പെട്ടു. ഇനിമുതൽ പണം കിട്ടണമെങ്കിൽ മറ്റ് ജോലികൾ കൂടി ചെയ്യണം എന്നായിരുന്നു അപ്പോൾ മറുപടി.

തുടർന്ന് അവർ യുവതിയെ ബിറ്റ്കോയിനിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് കൊണ്ടേയിരുന്നു. തട്ടിപ്പ് സംഘാംഗങ്ങൾ നൽകിയ മോഹന വാഗ്ദാനങ്ങൾ വിശ്വസിച്ച് അവർ ഒടുവിൽ ബിറ്റ്കോയിനില്‍ പണം നിക്ഷേപിച്ചു. തന്‍റെ വെർച്വൽ അക്കൗണ്ടിൽ പണം കൂടുന്നത് കണ്ടതോടെ യുവതിക്ക് ആവേശമായി. അവർ കൂടുതൽ പണം നിക്ഷേപിക്കാൻ തുടങ്ങി. അങ്ങനെ 2 ലക്ഷത്തോളം രൂപ ഇവർ ബിറ്റ്കോയിനിൽ നിക്ഷേപിച്ചു. ഒടുവിൽ വെർച്വൽ അക്കൗണ്ടിൽ 20 ലക്ഷം രൂപ ആയതോടെ അവർ പണം പിൻവലിക്കാൻ തീരുമാനിച്ചു. പക്ഷേ പണം പിൻവലിക്കാൻ സാധിച്ചില്ല. ഉടൻതന്നെ അവർ വീണ്ടും കമ്പനി അധികൃതരുമായി ബന്ധപ്പെട്ടു. അപ്പോഴായിരുന്നു യഥാർത്ഥ തട്ടിപ്പ് നടന്നത്.

പണം പിൻവലിക്കണമെങ്കിൽ എട്ട് ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് നികുതി ആവശ്യങ്ങൾക്കായി നിക്ഷേപിക്കണമെന്ന് തട്ടിപ്പ് സംഘാംഗങ്ങൾ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇത് സത്യമാണെന്ന് കരുതിയ യുവതി എട്ട് ലക്ഷം രൂപ അവർ പറഞ്ഞ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. 20 ലക്ഷം രൂപ തനിക്ക് ഉടൻതന്നെ പിൻവലിക്കാം എന്നായിരുന്നു അപ്പോഴൊക്കെയും ഇവരുടെ ധാരണ. എന്നാൽ അതോടെ കളി മാറി. പിന്നീട് പലതവണ തന്നെ കമ്പനിയുമായി ബന്ധപ്പെടാൻ ഇവർ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ആ ഫോൺ നമ്പറുകൾ തന്നെ നിലവിലില്ലാതായി. അപ്പോഴാണ് താൻ അകപ്പെട്ടിരിക്കുന്ന വലിയ ചതിക്കുഴിയെ കുറിച്ച് ഇവർക്ക്ബോധ്യമായത്. തുടർന്ന് കഴിഞ്ഞ ജനുവരി 31നാണ് ഇവർ പോലീസിൽ പരാതിയുമായി എത്തിയത്. ഇവരുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സിപിഎം ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടി’ : സതീശൻ

Next Post

ട്രാൻസ്ജെന്റർ വ്യാജ മാനസിക അവസ്ഥ, എതിർത്താൽ പിന്തിരിപ്പനാകും: പിഎംഎ സലാം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ട്രാൻസ്ജെന്റർ വ്യാജ മാനസിക അവസ്ഥ, എതിർത്താൽ പിന്തിരിപ്പനാകും: പിഎംഎ സലാം

ട്രാൻസ്ജെന്റർ വ്യാജ മാനസിക അവസ്ഥ, എതിർത്താൽ പിന്തിരിപ്പനാകും: പിഎംഎ സലാം

മുഖ്യമന്ത്രിയുടെ സന്ദർശനം: യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കരുതൽ തടങ്കൽ; നിയമ നടപടിക്ക് കോൺഗ്രസ്

മുഖ്യമന്ത്രിയുടെ സന്ദർശനം: യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കരുതൽ തടങ്കൽ; നിയമ നടപടിക്ക് കോൺഗ്രസ്

കുഴിയില്‍ നിന്ന് തള്ളിക്കയറ്റിയ ജെസിബി കയ്യുമായി കൊമ്പ് കോര്‍ത്ത് കാട്ടാന, പടക്കം പൊട്ടിച്ച് വനപാലകര്‍

കുഴിയില്‍ നിന്ന് തള്ളിക്കയറ്റിയ ജെസിബി കയ്യുമായി കൊമ്പ് കോര്‍ത്ത് കാട്ടാന, പടക്കം പൊട്ടിച്ച് വനപാലകര്‍

താലിബാൻ പാകിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്താലും അത്ഭുതപ്പെടില്ല; തസ്ലീമ നസ്റിൻ

താലിബാൻ പാകിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്താലും അത്ഭുതപ്പെടില്ല; തസ്ലീമ നസ്റിൻ

വൃക്കകളെയും ഹൃദയത്തെയും കാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍…

വിളര്‍ച്ചയെ തടയാന്‍ കഴിക്കാം ഈ നാല് പച്ചക്കറികള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In