തിരുവനന്തപുരം: അനുമതിയില്ലാതെ വി.സിയായി ചുമതലയേറ്റതിനെതിരെ സാങ്കേതിക സർവകലാശാല താത്കാലിക വി.സിക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സർക്കാർ. സാങ്കേതിക സർവകലാശാല താത്കാലിക വി.സി സിസ തോമസിനെതിരെയാണ് അച്ചടക്ക നടപടി എടുക്കുന്നത്. പുതിയ വി.സിയെ നിയമിച്ച ശേഷമാവും നടപടിയിലേക്ക് കടക്കുക. പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളും സിസ തോമസിന് തടഞ്ഞേക്കും.
സർവകലാശാലയിൽ ഡെപ്യൂട്ടേഷനിൽ താത്കാലിക വി.സിയായി ചുമതലയേൽക്കുമ്പോൾ സർക്കാറിന്റേയും നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേധാവിയുടേയും അനുമതിയും എൻ.ഒ.സിയും ഹാജരാക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം അത് സർവീസ് ചട്ടലംഘനമായി കണക്കാക്കപ്പെടാമെന്ന സാധ്യതകളും വിലയിരുത്തലുകളും സിസ തോമസ് ചുമതലയേൽക്കുന്ന സമയത്ത് വിലയിരുത്തപ്പെട്ടിരുന്നു.