കോഴിക്കോട്: ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച് ലോക്സഭയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനോട് താന്‍ ഉന്നയിച്ച ചോദ്യം ,ബിജെപി അനുകൂല രാഷ്ട്രീയമാക്കി അവതരിപ്പിക്കുകയാണ് സിപിഎമ്മെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി കുറ്റപ്പെടുത്തി.തന്‍റെ ഇടപെടൽ സംസ്ഥാനത്തിന് നേട്ടമാണ് ഉണ്ടാക്കിയത്.തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നു.ഇതിന് തുടക്കമിട്ടത് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലാണ്.വസ്തുതകൾ പറയുന്ന മാധ്യമങ്ങൾക്ക് നേരെയും സൈബർ ആക്രമണം നടത്തുന്നു
കറുത്ത മാസ്ക് ഉപയോഗിക്കുന്നവരെ പോലും മുഖ്യമന്ത്രി ഭയപ്പെടുന്നു.
കേരളത്തിന്‍റെ ജിഎസ്ടി നഷ്ടപരിഹാരം വൈകിയത് എജി ഓഡിറ്റ് ചെയ്ത റിപ്പോർട്ട് നൽകാത്തതിനാലാണ് എന്ന് വ്യക്തമായി.ധനമന്ത്രി നിർമല സീതാരാമൻ നൽകിയ മറുപടിയിൽ നിന്ന് ഇക്കാര്യം ഉറപ്പായി.സംസ്ഥാന ധനമന്ത്രി ബാലഗോപാൽ ഈ വിഷയത്തിൽ നടത്തിയ പ്രതികരണം തെറ്റാണ് .കേരളത്തിനുള്ള നഷ്ടപരിഹാരം വേഗത്തിൽ ആക്കുക ആയിരുന്നു തന്‍റെ ലക്ഷ്യം.ഐജിഎസ്ടിയില്‍ കേരളത്തിന് അർഹമായ നഷ്ടപരിഹാരം എന്തുകൊണ്ട് കിട്ടിയില്ല എന്ന് ധനമന്ത്രി വ്യക്തമാക്കണം.എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് കിട്ടിയില്ല എന്ന ധനമന്ത്രിയുടെ വാദം തെറ്റാണ്.ഐജിഎസ്ടി വിഹിതം വാങ്ങിയെടുക്കാനായി കേരളം വേണ്ടത്ര ഹോം വർക്ക് നടത്തിയില്ല..എജി ഓഡിറ്റ് ചെയ്ത റിപ്പോർട്ട് നൽകിയ തമിഴ്നാടിന് മുഴുവൻ നഷ്ടപരിഹാരവും കിട്ടിയെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.