• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഈ ഭ്രാന്തുപിടിച്ച പെണ്ണിനോട് വണ്ടിയില്‍ കയറാന്‍ പറയണം ; കിരണിന്റെ സംഭാഷണം കോടതിയില്‍ ; വിചാരണ

by Web Desk 01 - News Kerala 24
January 11, 2022 : 12:58 pm
in Kerala, News
Reading Time: 1 min read
0
A A
0
ഈ ഭ്രാന്തുപിടിച്ച പെണ്ണിനോട് വണ്ടിയില്‍ കയറാന്‍ പറയണം ; കിരണിന്റെ സംഭാഷണം കോടതിയില്‍ ; വിചാരണ

കൊല്ലം : സ്ത്രീധനമായി നൽകിയ കാർ ഇഷ്ടപ്പെടാത്തതിന്റെയും സ്വർണം കുറഞ്ഞുപോയതിന്റെയും പേരിൽ വിസ്മയയെ ഭർത്താവ് കിരൺ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ. വിസ്മയ ഭർത്തൃഗൃഹത്തിൽ മരിച്ച കേസിലെ വിചാരണയിൽ മൊഴിനൽകുകയായിരുന്നു ഒന്നാം സാക്ഷിയായ പിതാവ്. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.സുജിത് മുൻപാകെയാണ് വിചാരണ. വിവാഹം ഉറപ്പിക്കുന്ന സമയത്ത് 101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും കാറും നൽകാമെന്നു സമ്മതിച്ചു. കോവിഡ് സാഹചര്യം കാരണം 80 പവൻ മാത്രമേ നൽകാൻ കഴിഞ്ഞുള്ളൂ. വിവാഹത്തലേന്ന് വീട്ടിലെത്തിയ കിരണിന് വാങ്ങിയ കാർ ഇഷ്ടപ്പെട്ടില്ല. മകളോട് പറഞ്ഞതോടെ വിവാഹദിവസം വേറെ കാർ വാങ്ങിനൽകാമെന്നു പറഞ്ഞു. ലോക്കറിൽ വെക്കാൻ സ്വർണം തൂക്കിനോക്കുമ്പോഴാണ് കുറവുണ്ടെന്ന് കിരണിനു മനസ്സിലായത്. കാറിന് ബാങ്ക് വായ്പ ഉള്ളതായും കണ്ടു.

ഇതിന്റെപേരിൽ വിസ്മയയെ ഉപദ്രവിച്ചു. പിന്നീട് യാത്രയ്ക്കിടെ ചിറ്റുമലയിൽവെച്ച് വിസ്മയയെ മർദിച്ചു. കിരണിന്റെ സഹോദരിയുടെ മകന്റെ ജന്മദിനാഘോഷത്തിനു പോയിവന്നശേഷം സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് മകളെ കാറിൽ പിടിച്ചുകയറ്റി വീട്ടിൽ കൊണ്ടുവന്ന് ഉപദ്രവിച്ചു. ഇതിനിടയിൽ മകൻ വിജിത്തിനും മർദനത്തിൽ പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സയ്ക്കുശേഷം തിരികെവന്നപ്പോൾ കിരണിന്റെ അച്ഛനും ബന്ധുവും രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വീട്ടിലുണ്ടായിരുന്നു. കിരണിന്റെ ജോലിയെ ബാധിക്കുമെന്ന് പറഞ്ഞതിനാലാണ് കേസിൽനിന്ന് പിന്മാറിയത്. ജനുവരി 11-ന് മകൻ വിജിത്തിന്റെ വിവാഹം ക്ഷണിക്കാൻ ചെന്നപ്പോൾ വിസ്മയ വീണ്ടും പ്രശ്നത്തിലാണെന്നു മനസ്സിലാക്കി വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു.

മകന്റെ വിവാഹത്തിനു കിരണോ ബന്ധുക്കളോ വന്നില്ല. വിവാഹശേഷം മരുമകളോട് എല്ലാവിവരങ്ങളും മകൾ പറഞ്ഞു. വിവാഹബന്ധം ഒഴിയുന്നതിനായി സമുദായസംഘടനയുമായി ബന്ധപ്പെട്ടിരുന്നു. മാർച്ച് 25-ന് ചർച്ചനടത്താനിരിക്കെ 17-ന് എത്തിയ കിരൺ മകളെ കൂട്ടിക്കൊണ്ടുപോയി. കേസ് ഒഴിവാക്കാനായിരുന്നു ഇത്. അതിനുശേഷം തന്റെയും മകന്റെയും ഫോൺ നമ്പറും ഫെയ്സ്ബുക്കും എല്ലാം കിരൺ ബ്ലോക്ക് ചെയ്തെന്നും മൊഴിനൽകി. ജൂൺ 21-ന് കിരണിന്റെ അച്ഛൻ, വിസ്മയ ആശുപത്രിയിലാണെന്ന് വിളിച്ചുപറഞ്ഞു. ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ മരണവിവരം അറിഞ്ഞെന്നും ത്രിവിക്രമൻ നായർ മൊഴിനൽകി. കിരൺ, ത്രിവിക്രമൻ നായരുമായി നടത്തിയ സംഭാഷണം കിരണിന്റെ ഫോണിൽനിന്ന് ലഭിച്ചത് സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. ക്രോസ് വിസ്താരം ചൊവ്വാഴ്ച തുടരും. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ്, നീരാവിൽ അനിൽകുമാർ, ബി.അഖിൽ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി സി.പ്രതാപചന്ദ്രൻ പിള്ളയും ഹാജരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കലാപത്തിന്റെ കത്തി ആദ്യം താഴെ വെയ്‌ക്കേണ്ടത് സിപിഎം : സുധാകരന്‍

Next Post

ഡാം ഭരിക്കാനല്ല കോടതി ; അന്തിമവാദം മറ്റ് കേസുകളില്‍ വാദമുഖങ്ങള്‍ തീരുമ്പോള്‍ ; സുപ്രീംകോടതി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഡാം ഭരിക്കാനല്ല കോടതി ; അന്തിമവാദം മറ്റ് കേസുകളില്‍ വാദമുഖങ്ങള്‍ തീരുമ്പോള്‍ ; സുപ്രീംകോടതി

ഡാം ഭരിക്കാനല്ല കോടതി ; അന്തിമവാദം മറ്റ് കേസുകളില്‍ വാദമുഖങ്ങള്‍ തീരുമ്പോള്‍ ; സുപ്രീംകോടതി

ഡല്‍ഹിയില്‍ അതിവേഗം വ്യാപിച്ച്‌ കോവിഡ് ; ആയിരത്തോളം പോലിസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഡല്‍ഹിയില്‍ അതിവേഗം വ്യാപിച്ച്‌ കോവിഡ് ; ആയിരത്തോളം പോലിസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കാളീവിഗ്രഹത്തിൻ്റെ കാൽക്കൽ മനുഷ്യത്തല വെട്ടി സമർപ്പിച്ച നിലയിൽ ; അന്വേഷണം

കാളീവിഗ്രഹത്തിൻ്റെ കാൽക്കൽ മനുഷ്യത്തല വെട്ടി സമർപ്പിച്ച നിലയിൽ ; അന്വേഷണം

സഭ്യമല്ലാത്ത ഭാഷയെന്ന് പരാതി ; ചുരുളി കാണാന്‍ പോലീസ് സമിതി

സഭ്യമല്ലാത്ത ഭാഷയെന്ന് പരാതി ; ചുരുളി കാണാന്‍ പോലീസ് സമിതി

ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം ; കോണ്‍ഗ്രസിന്റെ സ്ഥാനത്ത് എഎപിയെത്തും ; പുതിയ സർവേ ഫലം

ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം ; കോണ്‍ഗ്രസിന്റെ സ്ഥാനത്ത് എഎപിയെത്തും ; പുതിയ സർവേ ഫലം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021