• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുരളിയുടെ പ്രതിമാ നിര്‍മ്മാണം; വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്‌ സംഗീത നാടക അക്കാദമി

by Web Desk 04 - News Kerala 24
February 20, 2023 : 7:18 pm
0
A A
0
മുരളിയുടെ പ്രതിമാ നിര്‍മ്മാണം; വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്‌ സംഗീത നാടക അക്കാദമി

തൃശ്ശൂർ > കേരള സംഗീത നാടക അക്കാദമിക്ക് എതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് അക്കാദമിയുടെ യശസ്സ് കളങ്കപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. വസ്‌തുതാവിരുദ്ധമായ കാര്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് അക്കാദമിക്കെതിരെയും കലാകാരന്മാര്‍ക്കെതിരെയും പൊതുജനവികാരം ഇളക്കിവിടാനുള്ള ഗൂഢശ്രമമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍.

അക്കാദമിയുടെ മുന്‍ ചെയര്‍മാനും പ്രശസ്‌ത ചലച്ചിത്ര നടനുമായ മുരളിയുടെ വെങ്കലപ്രതിമ നിര്‍മ്മിക്കാന്‍ കരാര്‍ ഏറ്റെടുത്ത ശില്പി വില്‍സണ്‍ പൂക്കായി അക്കാദമിയില്‍ നിന്നും മുന്‍കൂറായി കൈപ്പറ്റിയ തുകയായ 5,70,000 രൂപ എഴുതിത്തള്ളുന്നതിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു. ഇതിനെതുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സെക്രട്ടറി. മുരളിയുടെ വെങ്കല ശില്പം നിര്‍മ്മിക്കുന്നതിന് കെ.പി.എ.സി ലളിത ചെയര്‍പേഴ്‌സണും എന്‍ രാധാകൃഷ്ണന്‍ നായര്‍ സെക്രട്ടറിയുമായ അക്കാദമി നിര്‍വ്വാഹക സമിതിയാണ് തീരുമാനം കൈകൊണ്ടത്.നിര്‍മ്മാണച്ചെലവുകള്‍ക്ക് കരാര്‍തുകയില്‍ 5,70,000 രൂപ മുന്‍കൂര്‍ ആയി ശില്‌പി വില്‍സണ്‍ പൂക്കായിക്ക് നല്‍കിയിരുന്നെങ്കിലും ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്ന നേമം പുഷ്പരാജ് അതിന്റെ മൗള്‍ഡ് കണ്ട് അംഗീകരിച്ചാല്‍ മാത്രമേ മുഴുവന്‍പണം നല്‍കു എന്നതായിരുന്നു കമ്മിറ്റിയുടെ തീരുമാനം.

അദ്ദേഹം നടത്തിയ പരിശോധനയില്‍ വില്‍സണ്‍ പൂക്കായി നിര്‍മ്മിച്ച പ്രതിമയ്‌ക്ക് മുരളിയുമായി യാതൊരു രൂപസാദൃശ്യവുമില്ലെന്ന് റിപ്പോര്‍ട്ട് ചെയ്‌തതിനാല്‍ ആ കരാറില്‍ നിന്ന് സംഗീത നാടക അക്കാദമി പിന്‍മാറുകയും മുന്‍കൂര്‍തുകയായ 5,70,000 രൂപ ശില്പി തിരിച്ചടക്കണമെന്ന് അക്കാദമി ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ തുക തിരിച്ചടയ്‌ക്കാന്‍ സാമ്പത്തികമായി ശേഷിയില്ലെന്ന ശില്‌പിയുടെ നിവേദനം അംഗീകരിച്ച് സര്‍ക്കാര്‍ തുക എഴുതിത്തള്ളി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

സാമൂഹ്യമാധ്യമങ്ങളില്‍ ശില്‌പി മുന്‍കൂറായി സ്വീകരിച്ച തുക എഴുതിതള്ളിയ വാര്‍ത്തയോടൊപ്പം പ്രചരിക്കുന്ന കരിങ്കല്ലില്‍ തീര്‍ത്ത ശില്പത്തിന്റെ ചിത്രത്തിന് ഈ വാര്‍ത്തയുമായി യാതൊരു ബന്ധവുമില്ല.വില്‍സണ്‍ പൂക്കായി തുക കൈപ്പറ്റിയല്ലാതെ വെങ്കല പ്രതിമ നിര്‍മ്മിച്ച് അക്കാദമിക്ക് കൈമാറിയിട്ടില്ല. ഈ വാര്‍ത്തയോടൊപ്പം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം 2010 ല്‍ കവി രാവുണ്ണി സെക്രട്ടറിയായിരുന്ന കാലത്ത് തൃശ്ശൂരിലെ ശില്പി രാജന്റെ അഭ്യര്‍ത്ഥനയനുസരിച്ച് അദ്ദേഹം നിര്‍മ്മിച്ച നടന്‍ മുരളിയുടെ ഒരു കഥാപാത്രമായ ലങ്കാലക്ഷമിയിലെ രാവണന്റെ ഒരു ഭാവരൂപമായിരുന്നു അത്. അക്കാദമി തിയറ്ററില്‍ അവതരിപ്പിച്ച ഏകപാത്രനാടകമാണ് ലങ്കാലക്ഷ്‌മി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉയർന്ന പിഎഫ്‌ പെൻഷൻ; ഇപിഎഫ്‌ഒ സർക്കുലർ പുറപ്പെടുവിച്ചു

Next Post

സ്‌ത്രീകളുടെ വിവാഹപ്രായം 21 ആക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സ്‌ത്രീകളുടെ വിവാഹപ്രായം 21 ആക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

സ്‌ത്രീകളുടെ വിവാഹപ്രായം 21 ആക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

മുഴുവന്‍ അങ്കണവാടി ജീവനക്കാര്‍ക്കും അനീമിയ പരിശോധന: മന്ത്രി വീണാ ജോര്‍ജ്

മുഴുവന്‍ അങ്കണവാടി ജീവനക്കാര്‍ക്കും അനീമിയ പരിശോധന: മന്ത്രി വീണാ ജോര്‍ജ്

സഹകരണ മേഖലയിൽ നിക്ഷേപങ്ങളുടെ പലിശനിരക്ക്‌ കൂട്ടി

സഹകരണ മേഖലയിൽ നിക്ഷേപങ്ങളുടെ പലിശനിരക്ക്‌ കൂട്ടി

സാംക്രമിക രോഗങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പുകള്‍ സഹകരിച്ചു പ്രവർത്തിക്കണം: മന്ത്രി വീണാ ജോർജ്

സാംക്രമിക രോഗങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പുകള്‍ സഹകരിച്ചു പ്രവർത്തിക്കണം: മന്ത്രി വീണാ ജോർജ്

ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി മഞ്ജു പ്രസന്നൻ പിള്ള ചുമതലയേറ്റു

ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി മഞ്ജു പ്രസന്നൻ പിള്ള ചുമതലയേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In