• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കെ.ടി ജലീലി​ന്‍റേത് ഇടത് ബ്രോക്കർ എന്ന നിലയിലെ ഓവർടൈം പണി’; മറുപടിയുമായി സോളിഡാരിറ്റി അധ്യക്ഷൻ

by Web Desk 04 - News Kerala 24
February 20, 2023 : 7:49 pm
in Kerala, News
Reading Time: 1 min read
0
A A
0
‘കെ.ടി ജലീലി​ന്‍റേത് ഇടത് ബ്രോക്കർ എന്ന നിലയിലെ ഓവർടൈം പണി’; മറുപടിയുമായി സോളിഡാരിറ്റി അധ്യക്ഷൻ

കോഴിക്കോട്: ആർ.എസ്.എസുമായുള്ള ചർച്ചയിൽ രാജ്യത്തെ മുസ് ലിം സംഘടനകൾക്കൊപ്പം ജമാഅത്തെ ഇസ്‍ലാമി പങ്കെടുത്തതിനെ വിമർശിച്ച കെ.ടി ജലീൽ എം.എൽ.എക്ക് മറുപടിയുമായി സോളിഡാരിറ്റി അധ്യക്ഷൻ സി.ടി സുഹൈബ്. മുസ്ലിം സമുദായത്തിനകത്തെ ആഭ്യന്തര ഭിന്നതകളിൽ കക്ഷി ചേർന്ന് ഇടതുപക്ഷത്തിന് വേണ്ടി കുളം കലക്കി മീൻ പിടിക്കാനുള്ള പണി എടുത്തു കൊണ്ടിരിക്കുന്നയാളാണ് ജലീൽ എന്ന് സുഹൈബ് ഫേസ്ബുക്കിൽ കുറിച്ചു.

സുന്നി വിഭാഗങ്ങൾക്കിടയിലെ ഭിന്നതകളെ ഇടത് രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന ജലീലിന്‍റെ മുസ്ലിം സോഷ്യൽ എഞ്ചിനീയറിങ് പരസ്യമായ രഹസ്യമാണ്. മുസ് ലിം സമുദായത്തിലേക്കുള്ള ഇടതുപക്ഷ ബ്രോക്കറെന്ന നിലക്കുള്ള ഓവർ ടൈം പണിയുടേതടക്കം കമീഷൻ കൃത്യമായി കിട്ടുന്നില്ലേന്ന് ഉറപ്പു വരുത്താൻ ജലീൽ മറക്കേണ്ടെന്നും സുഹൈബ് എഫ്.ബി പോസ്റ്റിൽ പറയുന്നു.

ശുഹൈബ് സി.റ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്
എം.എൽ.എയും മന്ത്രിയുമൊക്കെയാകും മുമ്പ് ചരിത്ര അധ്യാപകനായിരുന്നു കെ.ടി ജലീൽ എന്നാണ് കേട്ടിട്ടുള്ളത്. ആ നിലക്ക് ജംഇയ്യത്തുൽ ഉലമ എന്ന സംഘടനയുടെ ചരിത്രവും സ്വാധീനവും അറിയാത്ത ആളല്ല ടിയാൻ. പക്ഷേ ജമാഅത്ത് വിരോധവും ഇടത് വിധേയത്വവും മൂലം പഠിച്ച ചരിത്രമൊക്കെ പലപ്പോഴും മടക്കി വെക്കാറാണ് പതിവ്. അത് കൊണ്ടാണല്ലോ ജംഇയ്യത്തുൽ ഉലമയടക്കം അഖിലേന്ത്യാ തലത്തിലെ പ്രമുഖ മുസ്ലിം സംഘടനാ പ്രതിനിധികൾ കൂടിയാലോചിച്ച് പങ്കെടുത്ത ചർച്ചയെ ജമാഅത്തെ ഇസ്ലാമി – ആർ.എസ്.എസ് ചർച്ചയാക്കി അവതരിപ്പിച്ച് ജമാഅത്തെ ഇസ്ലാമി മുസ്ലിംകളുടെ ബാപ്പയാകണ്ട എന്നൊക്കെ തട്ടി വിടുന്നത്.

മുസ്ലിം സമുദായത്തിനകത്തെ ആഭ്യന്തര ഭിന്നതകളിൽ കക്ഷി ചേർന്ന് ഇടത് പക്ഷത്തിന് വേണ്ടി കുളം കലക്കി മീൻ പിടിക്കാനുള്ള പണി എടുത്തു കൊണ്ടിരിക്കുന്നയാളാണ് കെ.ടി ജലീൽ. വഖഫ് വിഷയത്തിൽ മുസ്ലിം സംഘടനകളെല്ലാം ഭരണകൂട നിലപാടിനെതിരെ ഒരുമിച്ചിറങ്ങിയ ഘട്ടത്തിൽ “വഖഫ് സുന്നികളുടെ കാര്യമാണ് അതിൽ മുജാഹിദുകൾക്കെന്ത് കാര്യമെന്ന” ചോദ്യമുന്നയിച്ച് കുത്തിത്തിരിപ്പുമായി ഇദ്ദേഹം വന്നതൊക്കെ എല്ലാവർക്കും ഓർമ കാണും. പ്രബല സുന്നീ വിഭാഗങ്ങൾക്കിടയിലെ ഭിന്നതകളെ ഇടത് രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന ഇദ്ദേഹത്തിന്‍റെ മുസ്ലിം സോഷ്യൽ എഞ്ചിനീയറിങ് പരസ്യമായ രഹസ്യമാണ്. മുസ്ലിം സമുദായത്തിന്‍റെ ഭാഗത്ത് നിന്ന് ഈയിടെ ഉയർന്ന് വരുന്ന ഭരണകൂട വിരുദ്ധ സമീപനങ്ങളെ മറികടക്കാൻ ജമാഅത്തെ ഇസ്ലാമിയെ മുൻനിർത്തി കളിക്കാൻ കിട്ടിയ അവസരമെന്ന നിലക്കാണ് ഇപ്പോഴുള്ള ഈ കുരച്ച് ചാടലൊക്കെ.

മിസ്റ്റർ കെ.ടി ജലീൽ, ഇവിടാരാണ് മുസ്ലിം സുദായത്തിന്‍റെ ഉമ്മയും ബാപ്പയുമാകാൻ ശ്രമിക്കുന്നതെന്ന് നോക്കുന്നതിനിടയിൽ മുസ്ലിം സമുദായത്തിലേക്കുള്ള ഇടതുപക്ഷ ബ്രോക്കറെന്ന നിലക്കുള്ള ഓവർ ടൈം പണിയുടേതടക്കം കമ്മീഷൻ കൃത്യമായി കിട്ടുന്നില്ലേന്ന് ഉറപ്പു വരുത്താൻ ഇദ്ദേഹം മറന്ന് പോകണ്ട.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട്ട് നഴ്സിങ് വിദ്യാർഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു

Next Post

സമയം നഷ്ടപ്പെടുത്തിയതിന് 10,000 രൂപ നഷ്ടപരിഹാരം നൽകണം -സഞ്ജീവ് ഭട്ടിനോട് സുപ്രീംകോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സമയം നഷ്ടപ്പെടുത്തിയതിന് 10,000 രൂപ നഷ്ടപരിഹാരം നൽകണം -സഞ്ജീവ് ഭട്ടിനോട് സുപ്രീംകോടതി

സമയം നഷ്ടപ്പെടുത്തിയതിന് 10,000 രൂപ നഷ്ടപരിഹാരം നൽകണം -സഞ്ജീവ് ഭട്ടിനോട് സുപ്രീംകോടതി

ഹോം ടൂര്‍ വീഡിയോ വൈറലായി; പിന്നാലെ എട്ടിന്‍റെ പണി കിട്ടി നടന്‍ റോബോ ശങ്കര്‍

ഹോം ടൂര്‍ വീഡിയോ വൈറലായി; പിന്നാലെ എട്ടിന്‍റെ പണി കിട്ടി നടന്‍ റോബോ ശങ്കര്‍

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് തെറ്റ്; പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ല -പിണറായി വിജയൻ

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് തെറ്റ്; പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ല -പിണറായി വിജയൻ

ജോലിക്ക് പോകുന്നതിനിടെ 21കാരിയെ കാട്ടാന ആക്രമിച്ച്  കൊലപ്പെടുത്തി, രക്ഷിക്കാനെത്തിയയാളും കൊല്ലപ്പെട്ടു

ജോലിക്ക് പോകുന്നതിനിടെ 21കാരിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി, രക്ഷിക്കാനെത്തിയയാളും കൊല്ലപ്പെട്ടു

വിവാഹേതര ബന്ധത്തെ എതിർത്തു, ഭർത്താവിനെയും അമ്മയെയും കൊന്ന് കഷ്ണങ്ങളായി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; യുവതി പിടിയില്‍

വിവാഹേതര ബന്ധത്തെ എതിർത്തു, ഭർത്താവിനെയും അമ്മയെയും കൊന്ന് കഷ്ണങ്ങളായി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; യുവതി പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021