ന്യൂഡൽഹി> വിദ്വേഷം എല്ലാ മതങ്ങളുടെയും പൊതുശത്രുവാണെന്ന് സുപ്രീംകോടതി. മനസിൽ നിന്നും വെറുപ്പ് ഒഴിവാക്കിയാൽ മാത്രമേ വസ്‌തുതകൾ വ്യക്തമായി കാണാൻ സാധിക്കുകയുള്ളുവെന്നും ജസ്‌റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം, എല്ലാ പ്രസംഗങ്ങളും വിദ്വേഷപ്രസംഗങ്ങളാണെന്ന വാദത്തിൽ കഴമ്പില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. നിയമപ്രകാരം കുറ്റകരമായ രീതിയിലുള്ള പരാമർശങ്ങൾ ഉൾകൊള്ളുന്ന പ്രസംഗങ്ങൾ മാത്രമേ വിദ്വേഷപ്രസംഗങ്ങളാകുന്നുള്ളുവെന്നും കോടതി വിശദീകരിച്ചു.
ഹരിയാനയിലെ മേവാത്തിലും പട്ടൗഡിയിലും ബജ്‌റംഗ്‌ദൾ സംഘടിപ്പിച്ച പരിപാടിയിൽ വിദ്വേഷപ്രസംഗങ്ങൾ നടന്നിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ഹർജിക്കാരനായ ഷഹീൻ അബ്‌ദുള്ള വാദിച്ചു.